റ്റി.പി.എം തൃശ്ശൂർ സെന്റർ കൺവൻഷൻ നാളെ മുതൽ

Convention

റ്റി.പി.എം തൃശ്ശൂർ സെന്റർ കൺവൻഷൻ നാളെ മുതൽ

തൃശ്ശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 5 മുതൽ 8 ഞായർ വരെ വിലങ്ങന്നൂർ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തൃശ്ശൂർ സെന്ററിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ 20 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.