യിസ്രായേല്‍ ആദ്യത്തെ ഇലക്ട്രിക് എയര്‍ ടാക്സി താവളം ടെല്‍ അവീവില്‍ നിര്‍മ്മിക്കുന്നു
ടെല്‍അവീവ്: രാജ്യത്തെ മുന്‍നിര സാങ്കേതിക വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ടെല്‍ അവീവിലെ അതിഡിം പാര്‍ക്കില്‍ 3 വര്‍ഷത്തിനുള്ളില്‍ യിസ്രായേല്‍ തങ്ങളുടെ ആദ്യത്തെ വെര്ട്ടി പോര്‍ട്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു.
നരത്തിലെ ദീര്‍ഘകാല ഗതാഗത കുരുക്ക് ലഘൂകരിക്കാനും ഭാവിയിലെ ഇലക്ട്രിക് എയര്‍ ടാക്സി സേവനങ്ങള്‍ക്ക് അടിത്തറയിടാനും സഹായിക്കുന്നതിനാണ് എടിഐഡിഎം വെര്ട്ടിപേര്ട്ട് ഉദ്ദേശിക്കുന്നത്.
ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, എയര്‍ ടാക്സികള്‍, ചെറു വിമാനങ്ങള്‍ എന്നിവ ലാന്‍ഡ് ചെയ്യാനും റീക്ഷ്ഹാര്ജ്ജ് ചെയ്യാനുമുള്ള സ്ഥലങ്ങള്‍, സൌകര്യങ്ങള്‍ എന്നതാണ് വെര്ട്ടി പോര്‍ട്ടുകള്‍ എന്നു ഉദ്ദേശിക്കുന്നത്.
യാത്രക്കാര്‍ക്കായി ഇലക്ട്രിക് ഏരിയല്‍ ടാക്സി ഗതാഗതം വികസിപ്പിക്കുന്നത് ടെല്‍ അവീവ് മെട്രോപോളിറ്റന്‍ പ്രദേശത്തെ നിലവിലെ യാത്രാസമയം 60 മുതല്‍ 80 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഏകദേശം 3 വര്‍ഷത്തിനുള്ളില്‍ വാണിജ്യ പൊതു സേവനം ലക്ഷ്യമാക്കാന്‍ പ്രതീക്ഷിക്കുന്നതായും നിശ്ശബ്ദവും താങ്ങാവുന്ന പ്രവര്‍ത്തന ചിലവുള്ളതുമായ വൈദ്യുത വിമാനങ്ങള്‍ ഒരു വിപ്ളവത്തെ പ്രതിനിധീകരിക്കുന്നുവെന്നും യിസ്രായേലി ഡ്രോണ്‍, എയര്‍ മൊബിലിറ്റി കമ്പനിയായ എടിഐ, എയര്‍ ടാക്സി സിഇഒ ഇയാല്‍ നഹാവി പറഞ്ഞു.

