വെനിസ്വേല: യു.എസ്. നടപടിയെ അഭിനന്ദിക്കുന്നു; മയക്കുമരുന്ന് ശൃംഖലയ്ക്കെതിരായ പോരാട്ടമെന്ന് യിസ്രായേല്‍
വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറെയും ഭാര്യ സിലിയ ഫ്ളോറന്സിനുമെതിരെ അമേരിക്ക കുറ്റപത്രം സമര്‍പ്പിച്ചതായി അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പ്രഖ്യാപിച്ചു.
മയക്കു മരുന്ന്, ഭീകരത, കൊക്കെയ്ന്‍ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, മെഷീന് ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കല്‍, ഇതിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വെനിസ്വേലയിലെ സംഭവങ്ങളെക്കുറിച്ച് യിസ്രായേല്‍ പ്രതികരിച്ചു.
സ്വതന്ത്ര ലോകത്തിന്റെ നേതാവായി പ്രവര്‍ത്തിച്ച ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയുടെ പ്രവര്‍ത്തനത്തെ യിസ്രായേല്‍ അഭിനന്ദിക്കുന്നതാതി പറയുന്നു.
യിസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ തന്റെ എക്സ് അക്കൌണ്ടില്‍ പോസ്റ്റു ചെയ്തു.
മയക്കുമരുന്നിന്റെയും ഭീകരതയുടെയും ഒരു ശൃംഖലയ്ക്കു നേതൃത്വം നല്കിയ സ്വേച്ഛാധിപതിയെ നീക്കം ചെയ്തതിനെ യിസ്രായേല്‍ സ്വാഗതം ചെയ്യുന്നു.
കൂടാതെ രാജ്യത്ത് ജനാധിപത്യം തിരിച്ചു വരുത്താന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സൌഹൃദ ബന്ധങ്ങള്‍ പ്രതീക്ഷിക്കുന്നു. പോസ്റ്റില്‍ പറയുന്നു.

