സൈബര്‍ തട്ടിപ്പ്; രാജ്യത്ത് ആറു വര്‍ഷത്തിനിടെ നഷ്ടം 53,000 കോടി

സൈബര്‍ തട്ടിപ്പ്; രാജ്യത്ത് ആറു വര്‍ഷത്തിനിടെ നഷ്ടം 53,000 കോടി

Breaking News India

സൈബര്‍ തട്ടിപ്പ്; രാജ്യത്ത് ആറു വര്‍ഷത്തിനിടെ നഷ്ടം 53,000 കോടി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട്.

കഴിഞ്ഞ 6 വര്‍ഷത്തിനിടെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഇന്ത്യാക്കാര്‍ക്ക് 53,000 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2025-ല്‍ മാത്രം തട്ടിപ്പുകള്‍ കണക്കാക്കിയത് 19,813.96 കോടി രൂപയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. 2025-ല്‍ മാത്രം 3,203 കോടി രൂപയാണ് സംസ്ഥാനത്തെ ജനതയ്ക്ക നഷ്ടമായത്. ഇവിടെ 2,83,320 പരാതികളാണ് രജിസ്റ്റ്ര്‍ ചെയ്തത്.

കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. 2413 കോടി രൂപയാണ് നഷ്ടമായത്. തമിഴ്നാട് (1893 കോടി), യു.പി. (1,441)കോടി, തെലുങ്കാന (1, 372) കോടി എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളത്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥനങ്ങളിലും ഇത്തരത്തില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.