ഇനി കഫ് സിറപ്പ് വാങ്ങാന്‍ കുറിപ്പടി വേണം, നിയമഭേദഗതിയുമായി സര്‍ക്കാര്‍

ഇനി കഫ് സിറപ്പ് വാങ്ങാന്‍ കുറിപ്പടി വേണം, നിയമഭേദഗതിയുമായി സര്‍ക്കാര്‍

Health

ഇനി കഫ് സിറപ്പ് വാങ്ങാന്‍ കുറിപ്പടി വേണം, നിയമഭേദഗതിയുമായി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കഫ് സിറപ്പ് മാഫിയാകളെ തളയ്ക്കാന്‍ നിയമഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. വ്യജ സിറപ്പ് നിര്‍മ്മാണം വ്യാപകമായി കൂട്ട മരണം സംഭവിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇതിനുള്ള കരട് വിജ്ഞാപനമായി.

ഡോക്ടറുടെ കുറിപ്പടിയുമായി വരുന്നവര്‍ക്കേ മെഡിക്കല്‍ സ്റ്റേറുകളിലും ഫാര്‍മസികളിലുംനിന്ന് കഫ് സിറപ്പ് നല്‍കുവാന്‍ പാടുള്ളു.

1000-ത്തില്‍ താഴെ ജനസംഖ്യയുള്ളിടത്തും ലൈസന്‍സില്ലാതെ കഫ് സിറപ്പ് വില്‍ക്കാന്‍ നിലവില്‍ നിയമം അനുവദിക്കുന്നുണ്ട്.

ഇതിന്റെ മറവിലാണ് വ്യാജ കഫ് സിറപ്പുകളുടെ വില്‍പന. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ചെറിയ കടകളില്‍പോലും വ്യാജ സിറപ്പുകള്‍ സുലഭമാണെന്നാണ് റിപ്പോര്‍ട്ട്.

ചുമയുമായി ബന്ധപ്പെട്ട ലോ സോര്‍ജ് (സ്ട്രെപ്പ്സില്‍സ് പോലുള്ളവ), പില്‍സ് ടാബ്ളെറ്റ്സ് എന്നിവയ്ക്കു കുറിപ്പടി ആവശ്യമില്ല. 1940-ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിലാണ് ഭേദഗതി.

ചുമ സിറപ്പ് പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ നല്‍കുന്ന മരുന്നുകളുടെ കൂട്ടത്തില്‍നിന്നും മാറ്റും.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കരടില്‍ 30 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് അടക്കം അഭിപ്രായം അറിയിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് അന്തിമ വിജ്ഞാപനം ഇറക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.