സ്വർണ്ണത്തിളക്കത്തിൽ ജസ്റ്റീനാ ജോസഫും തിളങ്ങി
അഭിനന്ദനങ്ങൾ
വിഭാഗത്തിൽ( സബജൂനിയർ) ചാമ്പ്യന്മാരായ കേരളാ ടീമിൽ ജെസ്റ്റീനാ ജോസഫും.
ഫൈനലിൽ എസ്.ജി.എഫ്ഐ സ്കൂൾസ് ടീം മഹാരാഷ്ട്രയെ(46 – 25) തോൽപ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്.
സെമിഫൈനലിൽ ശക്തരായ തമിഴ്നാട് ടീമിനെ(67-52)എന്ന സ്കോറിൽ തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്. ചരിത്രത്തിൽ ആദ്യമായാണ് കേരളം ഈയിനത്തിൽ സ്വർണം സ്വന്തമാക്കുന്നത്.
ജെസ്റ്റീനാ ജോസഫ് മൗണ്ട് കാർമ്മൽ എച്ച്എസ്എസ്, കഞ്ഞിക്കുഴി, കോട്ടയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ചർച്ച് ഓഫ് ഗോഡ്, തിരുവഞ്ചൂർ സഭാംഗമാണ്. ജെയിമോൻ – അനു ദമ്പതികളുടെ മകളാണ്. പത്താം ക്ലാസ് വിദ്യാർത്ഥി ജോയാഷ് ജോസഫ് സഹോദരനാണ്.

