നടന്നു നടന്നൊടുവിൽ എടുക്കപ്പെട്ടു
ഷൈജു ഡാനിയേൽ അടൂർ
യേശു തന്നു എന്നവകാശപ്പെടുന്ന മുന്തിയ വാഹനത്തില്‍ സഞ്ചരിച്ചിട്ടും കിടയറ്റ വീട്ടില്‍ പാര്‍ത്തിട്ടും യേശുവിനാല്‍ ഏറ്റവും ഉന്നതമായ ജീവിത സാഹചര്യങ്ങളിൽ പാർത്തിട്ടും പൂർവ്വകാല സ്ഥിതിയെല്ലാം യേശു മാറ്റിത്തന്നു എന്ന് ആവര്‍ത്തിച്ചു അവകാശപ്പെടുമ്പോഴും അവിടുത്തെ മടങ്ങിവരവില്‍ കൈവിടപ്പെട്ടുപോയാല്‍ നമ്മെക്കാള്‍ അരിഷ്ട്ടന്മാര്‍ മറ്റാരും ഉണ്ടാകില്ല…!!
ഹാനോക്കും ദൈവവും തമ്മിലുള്ള ബന്ധം താന്‍ എവിടെയും പ്രസിദ്ധം ചെയ്തില്ല…..ദൈവബന്ധത്തിന്റെ തെളിവായി ഭൂമികേന്ദ്രീകൃതമായതൊന്നും ഹനോക്ക് തന്റെ ജീവകാലത്ത് അവതരിപ്പിച്ചില്ല…..പകരം, ഹാനോക്കും ദൈവവും തമ്മില്‍ ഉണ്ടായിരുന്ന ആഴമായ അടുപ്പം തെളിയിക്കപ്പെട്ടത് ദൈവത്തോടൊപ്പം അവന്‍ എടുക്കപ്പെട്ടപ്പോള്‍ ആണ് ; ഹാനോക്ക് ദൈവത്തോടു കൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി…!
ദൈവവുമായുള്ള ഒരുവന്‍റെ ബന്ധത്തിന്റെ ഊഷ്മളത തെളിയിക്കപ്പെടുന്നത് ഭാവിയില്‍ നമുക്ക് ലഭ്യമാകുന്ന ഉല്‍പ്രാപണത്തിലൂടെയാണ്.
✍️ Shyju Daniel Adoor

