150 വര്‍ഷം വരെ ജീവിക്കാം; ആയുസ് കൂട്ടാനുള്ള ഗുളികകളുമായി ശാസ്ത്രജ്ഞര്‍
ബീജിംഗ്: മനുഷ്യന്റെ ആയുസ് വര്‍ദ്ധിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷെ ഇതുവരെ അതിനു ഉദ്ദേശിച്ച ഫലം കണ്ടെത്താനായിട്ടില്ലത്രെ.
എന്നാല്‍ പുതിയ അവകാശവാദവുമായി ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുകയാണ്. മനുഷ്യനെ 150 വര്‍ഷം വരെ ജീവിക്കാന്‍ സഹായിക്കുന്ന ഗുളിക കണ്ടെത്താനായെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നു.
ചൈനയിലെ ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള ബയോടെക്നോളജി കമ്പനിയിലെ ശാസ്ത്രജ്ഞന്മാരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നിലുള്ളത്. മനുഷ്യന്റെ ശരാശരി ആയുസ് 65-നും 75-നും ഇടയിലാണ്. അത് മറികടക്കാനാണ് 150 വര്‍ഷം വരെ ജീവിക്കാനുള്ള മരുന്നു കണ്ടുപിടിച്ചതെന്ന് ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.
ലോണ്‍വി ബയോസയന്‍സസ് വികസിപ്പിച്ചെടുത്ത ഈ മരുന്ന് വാര്‍ദ്ധ്യക്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വാര്‍ദ്ധ്യക്യ കോശങ്ങളെ അഥവാ സോംബി കോശങ്ങളെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
ഗുളിക കഴിക്കുന്നതിലൂടെ വാര്‍ദ്ധക്യം മന്ദഗതിയിലാക്കാനും അതുവഴി ആയുസ് കൂട്ടാനും കഴിയുമത്രെ. മുന്തിരി വിത്തിലെ പ്രോസയാനിഡിന്സി എന്ന തന്മാത്രയാണ് ഗുളികയുടെ പ്രധാന ഘടകം.
എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇപ്പോള്‍ കണ്ടെത്തിയ ഗുളിക ആയുസ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 150 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുന്നത് സാദ്ധ്യമായ കാര്യമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയും.
കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ ലിയു ക്വിന്‍ ഹുവ പറഞ്ഞു. അതേ സമയം എലികളില്‍ നടത്തിയത് പ്രാഥമിക പഠനം മാത്രമാണ്. ഗുളികയുടെ സുരക്ഷയെക്കുറിച്ചും മനുഷ്യരില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ഇനിയും പരീക്ഷണങ്ങള്‍ നടത്തേണ്ടതാണ് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

