യോര്ദ്ദാന് നദിക്ക് പടിഞ്ഞാറ് ഒരു പലസ്തീന് രാഷ്ട്രം സ്ഥാപിക്കാന്‍ സമ്മതിക്കില്ലെന്ന് നെതന്യാഹു
ടെല്‍ അവീവ്: ഗാസയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിനായുള്ള അമേരിക്കയുടെ കരട് പ്രമേയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പലസ്തീന് രാഷ്ട്രവാദത്തെ ഒരിക്കല്‍ കൂടി ശക്തമായി എതിര്‍ത്തു രംഗത്തുവന്നു.
യോര്ദ്ദാന് നദിക്കു പടിഞ്ഞാറുള്ള ഏതൊരു പ്രദേശത്തും പലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതിനോടുള്ള ഞങ്ങളുടെ എതിര്‍പ്പ് ഇന്നും നിലനില്‍ക്കുന്നതാണ്. സാധുവാണ്. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല.
ഞായറാഴ്ചത്തെ സര്‍ക്കാര്‍ യോഗത്തില്‍ നെതന്യാഹു യിസ്രായേലിന്റെ നിലപാട് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി ഞാന്‍ ഈ ശ്രമങ്ങളെ ചെറുത്തു നില്ക്കുന്നു.
അതിനാല്‍ എനിക്ക് ആരുടെയും സ്ഥിരീകരണങ്ങളോ, ട്വിറ്റുകളോ, പ്രഭാഷണങ്ങളോ ആവശ്യമില്ല. അദ്ദേഹം പറഞ്ഞു.
ഗാസയില്‍ മുന്നോട്ടുള്ള പാത വ്യക്തമാക്കുന്ന സുരക്ഷാ കൌണ്‍സില്‍ പ്രമേയത്തിനായുള്ള കരട് ട്രംപ് ഭരണകൂടം ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നെതന്യാഹു തന്റെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്.
യിസ്രായേല്‍ നയം വ്യക്തമാണ്. പലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സും എക്സിലൂടെ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

