അര്‍ദ്ധ സെഞ്ച്വറിയിലും, സെഞ്ച്വറി തികച്ചപ്പോഴും ബാറ്റ് ഉയര്‍ത്തി ആഘോഷിച്ചില്ല: യേശുവിനെ ഉയര്‍ത്തിയ ജെമീമ ക്രൈസ്തവര്‍ക്ക് മാതൃക

അര്‍ദ്ധ സെഞ്ച്വറിയിലും, സെഞ്ച്വറി തികച്ചപ്പോഴും ബാറ്റ് ഉയര്‍ത്തി ആഘോഷിച്ചില്ല: യേശുവിനെ ഉയര്‍ത്തിയ ജെമീമ ക്രൈസ്തവര്‍ക്ക് മാതൃക

Breaking News India Top News

അര്‍ദ്ധ സെഞ്ച്വറിയിലും, സെഞ്ച്വറി തികച്ചപ്പോഴും ബാറ്റ് ഉയര്‍ത്തി ആഘോഷിച്ചില്ല: യേശുവിനെ ഉയര്‍ത്തിയ ജെമീമ ക്രൈസ്തവര്‍ക്ക് മാതൃക

വനിതാ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ശക്തരായ ഓസ്ട്രേലിയയ്ക്കെതിരായി ത്രസിപ്പിക്കുന്ന പോരാട്ടം കാഴ്ചവച്ച ഇന്ത്യയുടെ ജെമീമ റോഡ്രിഗ്സിന് വേണമെങ്കില്‍ കാണികളെ ഇളക്കി മറിക്കാനായി ക്രിക്കറ്റ് ബാറ്റ് ഉയര്‍ത്തിപ്പിടിച്ച് കാണികളെ അഭിവാദ്യം ചെയ്യാമായിരുന്നു.

എന്നാല്‍ തന്റെ ബാറ്റിംഗ് കരിയര്‍ തുടങ്ങി അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടപ്പോഴും ഉറച്ച ക്രൈസ്തവ വിശ്വാസിയായ 24 കാരിക്ക് ബാറ്റ് ഉയര്‍ത്തി ആഘോഷിക്കാമായിരുന്നു. അതു ചെയ്തില്ല.

മാത്രമല്ല സെഞ്ച്വറി കടന്നപ്പോഴും അങ്ങനെ ഉണ്ടായില്ല. ഇതേക്കുറിച്ച് പിന്നീട് ഉണ്ടായ ചോദ്യത്തിന് ഇന്ന് തന്റെ സെഞ്ച്വറിക്ക് ഒരു പ്രസക്തിയുമില്ലായെന്നും ഇന്ത്യയുടെ ജയം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത് എന്നുമായിരുന്നു താരം പ്രതികരിച്ചത്.

49-മത്തെ ഓവറിലെ 3-മത്തെ പന്തില്‍ അമന്‍ ജ്യോത് കൌറിന്റെ ഷോട്ട് അതിര്‍ത്തി കടന്ന് ഇന്ത്യാ മത്സരം വിജയിച്ചതിനു പിന്നാലെ ജെമീമ എന്ന ദൈവപൈതലിന്റെ കണ്ണുകള്‍ ആനന്ദത്താല്‍ നിറഞ്ഞൊഴുകിയത് കോടിക്കണക്കിനു ആളുകള്‍ ലൈവായി കാണുവാനിടയായി.

തന്റെ പതിവ് ബാറ്റിഗ് പൊസിഷനില്‍നിന്നു മാറിയാണ് സെമിയില്‍ ജെമീമ ബാറ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ടത്. സാധാരണ അഞ്ചാം നമ്പരില്‍ ബാറ്റ് ചെയ്യുന്ന താരം അന്ന് ക്രീസിലെത്തിയത് മൂന്നാം നമ്പരില്‍. ഇടയ്ക്കു പതറുകയോ സമ്മര്‍ദ്ദത്തിലാകുകയോ ചെയ്യുമ്പോള്‍ ദൈവവചനം പതിവായി ഉരുവിടുമായിരുന്നു.

പുറപ്പാട് പുസ്തകം 14:14 “യഹോവ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും” എന്ന വാക്യം ഉച്ചരിച്ചതായി പിന്നീട് ജെമീമ വെളിപ്പെടുത്തി. ഈ ലോകകപ്പില്‍ത്തന്നെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ഇന്ത്യ തോറ്റപ്പോള്‍ ബൌളിംഗ് ശക്തി കൂട്ടാന്‍ ഒരു ബാറ്ററെ കുറച്ചപ്പോള്‍ ജെമീമയ്ക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു.

അതേ ജെമീമയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിനു ക്രിക്കറ്റ് ലോക രാജ്യങ്ങളുടെ പേടിസ്വപ്നവും കരുത്തുമായ ഓസ്ട്രേലിയയെ തോല്‍പ്പിക്കാനുള്ള ശക്തിയും ആത്മവിശ്വാസവും തനിക്കു ലഭിച്ചത് അടിയുറച്ച ദൈവവിശ്വാസം മൂലമായിരുന്നു.

എന്നാല്‍ ഫൈനലില്‍ കടന്ന ഇന്ത്യയുടെ കളിയില്‍ ജെമീമയ്ക്കു 24 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളുവെങ്കില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴ്പ്പെടുത്തി ഇന്ത്യയുടെ ആദ്യ വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. മുമ്പ് 2005-ലും 2017-ലും ഫൈനലിലെത്തിയെങ്കിലും കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല.

കളി ജയിച്ചു കഴിഞ്ഞപ്പോള്‍ മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ ജെമീമ വിതുമ്പി. അവള്‍ ആദ്യമായി പറഞ്ഞ വാക്ക് ഈ വിജയത്തില്‍ എന്റെ യേശുവിനു നന്ദി പറയുന്നു എന്നാണ്.

ജെമീമ റോഡ്രിഗ്സ് ലോകത്തിനു മുമ്പാകെ യേശുവിനെ ഉയര്‍ത്തുവാന്‍ ധൈര്യം കാട്ടി. ഏതൊരു ക്രൈസ്തവ വിശ്വാസിക്കും മാതൃകയാണ് ഈ പെണ്‍കുട്ടി.

സോഷ്യല്‍ മീഡിയായും ചാനലുകളും ഇതു പങ്കുവെച്ചതു ശ്രദ്ധേയമായി. നമ്മുടെ ആത്മീക ജീവിതത്തിലും ലക്ഷ്യം വിജയം മാത്രമായിരിക്കണം. നമ്മുടെ പ്രശംസയും പുകഴ്ചയും മാറ്റി ദൈവത്തെ ഉയര്‍ത്തുക, ദൈവം നമ്മെ ഉയര്‍ത്തും.