അഫ്ഗാനിസ്ഥാനിലെ അവഗണിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ലക്ഷ്യമാക്കി ക്രിസ്ത്യന്‍ സാറ്റലൈറ്റ് ടിവി
ഒരു പക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യമായി അഫ്ഗാനിസ്ഥാനേപ്പോലുള്ള മറ്റു രാജ്യങ്ങളില്ലായിരിക്കും.
അത്രയ്ക്കു നിന്ദ്യവും ക്രൂരവുമാണ് അവിടത്തെ സ്ത്രീ സമൂഹം നേരിടുന്നതെന്നാണ് മാധ്യമങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍. ഇതിനിടയില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും അറിയപ്പെടാത്ത പ്രേക്ഷകരിലേക്ക് അതിന്റെ ഏറ്റവും പുതിയ വിദ്യാഭ്യാസ പരിപാടി എത്തിച്ചേരുന്നു.
സാറ്റ്-7 എന്ന സാറ്റ്ലൈറ്റ് ടിവി അഫ്ഗാനിസ്ഥാന്‍ സ്ത്രീകളഉം പെണ്‍കുട്ടികളും കാത്തിരിക്കുന്ന ഒരു മാദ്ധ്യമം അഫ്ഗാന്‍ ജനതയുടെ ഹൃദയ ഭാഷയായ ഡാരിയിലാണ് ഉള്ളടക്കം വിതരണം ചെയ്യുന്നതെന്ന് സാറ്റലൈറ്റ് ടിവി ശുശ്രൂഷകന്‍ ജോ വില്ലി പറയുന്നു.
ഡാരിയില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കുമ്പോള്‍ അത് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ആഴത്തിലേക്ക് ആശയ വിനിമയം നടത്താന്‍ ഹൃദയ ഭാഷകള്‍ അനുവദിക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസം കര്‍ശനമായി വിലക്കുന്ന ഒരു രാജ്യത്ത് പ്രോഗ്രാമിംഗ് വളരെ പ്രധാനമാണെന്ന് വില്ലി പറയുന്നു.
സാറ്റ്-7ന്റെ പരിപാടികള്‍ എല്ലായ്പ്പോഴും ബൈബിള്‍ ലോക വീക്ഷണത്തില്‍ അധിഷ്ഠിതമാണ്. അത് വിദ്യാഭ്യാസവും സാംസ്ക്കാരികവുമായി ആത്മീയതയിലൂടെ വിപ്ളവം സൃഷ്ടിക്കുന്നു.
അഫ്ഗാന്‍ സ്ത്രീ സമൂഹത്തിന്റെ ഹൃദയങ്ങളിലേക്ക് കര്‍ത്താവായ യേശുവിന്റെ സുവിശേഷത്തിന്റെ വാതിലുകള്‍ തുറക്കുന്നു.

