രാജ്യത്തെ പ്രതിസന്ധികളെ മാറ്റാന്‍ ക്യൂബയിലെ പെന്തക്കോസ്തു സഭ 1000 മണിക്കൂര്‍ പ്രാര്‍ത്ഥനയില്‍

രാജ്യത്തെ പ്രതിസന്ധികളെ മാറ്റാന്‍ ക്യൂബയിലെ പെന്തക്കോസ്തു സഭ 1000 മണിക്കൂര്‍ പ്രാര്‍ത്ഥനയില്‍

Asia Breaking News

രാജ്യത്തെ പ്രതിസന്ധികളെ മാറ്റാന്‍ ക്യൂബയിലെ പെന്തക്കോസ്തു സഭ 1000 മണിക്കൂര്‍ പ്രാര്‍ത്ഥനയില്‍

വടക്കന്‍ അമേരിക്കന്‍ രാഷ്ട്രമായ ക്യൂബയില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി. ക്ഷാമം സാമൂഹിക അസംതൃപ്തി എന്നിവയാല്‍ വലയുന്ന ജനതയ്ക്കായി രാജ്യത്തെ ഒരു പെന്തക്കോസ്തു സഭ വിഷയം ഏറ്റെടുത്തു പ്രാര്‍ത്ഥിക്കുന്നു.

പ്യൂര്‍ട്ടൊപാ ദെയിലെ ഇവാഞ്ചലിക്കല്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പാസ്റ്റര്‍ 1000 മണിക്കൂര്‍ പ്രാര്‍ത്ഥനയ്ക്കായി വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു.

ക്യൂബയെ ബാധിച്ചിരിക്കുന്ന ദൈനംദിന അരാജകത്വത്തിനിടയില്‍ ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൌര്‍ലഭ്യം മുതല്‍ അനന്തമായ വൈദ്യുതി മുടക്കവും വര്‍ദ്ധിച്ചു വരുന്നു.

സാമൂഹിക അസംതൃപ്തി ജനത്തെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്ന സ്ഥിതിയില്‍ ഇതില്‍നിന്നും കരകയറാനായി ദൈവത്തിന്റെ ഇടപെടലിനായിട്ടാണ് പാസ്റ്റര്‍ സഭയോടു കൂട്ടായ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നത്.

പാസ്റ്റര്‍ തന്റെ പ്രാദേശിക സമൂഹത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല സന്ദേശം രാജ്യമെമ്പാടും പ്രചരിപ്പിക്കുന്നു.

ക്യൂബയിലെ എല്ലാ ചര്‍ച്ചുകളും കൌണ്‍സിലുകളും എല്ലാ പാസ്റ്റര്‍മാരും ഈ വിശ്വാസ ശൃംഖലയില്‍ ചേര്‍ന്ന് ആഴത്തിലുള്ള മാറ്റത്തിനായി കൂട്ടായി നിലവിളിക്കണണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.