യെരുശലേം ദൈവാലയത്തിലേക്കുള്ള 2000 വര്‍ഷം പഴക്കമുള്ള തീര്‍ത്ഥാടന പാത തുറന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയത്തിലേക്കുള്ള 2000 വര്‍ഷം പഴക്കമുള്ള തീര്‍ത്ഥാടന പാത തുറന്ന് യിസ്രായേല്‍

Asia Breaking News Middle East

യെരുശലേം ദൈവാലയത്തിലേക്കുള്ള 2000 വര്‍ഷം പഴക്കമുള്ള തീര്‍ത്ഥാടന പാത തുറന്ന് യിസ്രായേല്‍

യെരുശലേം: യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കബി എന്നിവര്‍ തിങ്കളാഴ്ച ചരിത്ര പ്രാധാന്യമുള്ള ഒരു സുപ്രധാന മുഹൂര്‍ത്തത്തിനു നേതൃത്വം നല്‍കിയത് ഏറെ ചര്‍ച്ചയായി.

യെരുശലേമിലെ ദാവീദിന്റെ നഗരത്തിലെ പുനസ്ഥാപിച്ച തീര്‍ത്ഥാടന റോഡ് ഔദ്യോഗികമായി തുറന്നു. രണ്ടാം യെരുശലേം ദൈവാലയ കാലത്ത് യഹൂദന്മാര്‍ ആരാധനയ്ക്കായി ആലയത്തിലേക്ക് സഞ്ചരിക്കുവാന്‍ ഉപയോഗിച്ചിരുന്ന പുരാതന പാതയായിരുന്നു ഇത്.

ശീലോഹാം കുളത്തില്‍നിന്നും ടെമ്പിള്‍ മൌണ്ടിന്റെ അടിവാരം വരെ ഏകദേശം 650 യാര്‍ഡ് (595 മീറ്റര്‍) നീളമുള്ള പുനഃസ്ഥാപിച്ച പാത രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തീര്‍ത്ഥാടകര്‍ ദൈവാലയത്തിലേക്ക് കടക്കുമ്പോള്‍ ഉപയോഗിച്ചിരുന്നു.

പതിറ്റാണ്ടുകളഉടെ ഉല്‍ഖനനത്തിനുശേഷം 2000 വര്‍ഷത്തിനിടെ ആദ്യമായി റോഡ് ഇപ്പോള്‍ അതിന്റെ അവസാനം വരെ തുറന്നിരിക്കുന്നു. ഇത് ഞങ്ങളുടെ നഗരമാണ്. ഇത് എന്നേക്കും ഞങ്ങളുടെ നഗരമാണ്. ഇത് ഒരിക്കലും വിഭജിക്കപ്പെടില്ല. പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല. നെതന്യാഹു ചടങ്ങില്‍ പ്രസംഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

യു.എസ്. സെക്രട്ടറി റൂബിയോ ശാശ്വതമായ സാംസ്ക്കാരികവും ചരിത്രപരവുമായ ബന്ധം എന്നാണ് ഈ റോഡിനെ വിശേഷിപ്പിച്ചത്. ദൈവം തന്റെ ജനത്തോടുള്ള തന്റെ വാഗ്ദത്തം നിറവേറ്റിയത് ഇവിടെയാണ്.

നമ്മുടെ നിയമങ്ങളുടെ അടിത്തറ രൂപപ്പെടുത്തിയ പാഠങ്ങളും തെറ്റും ശരിയും തീരുമാനിക്കുന്നതിനുള്ള തത്വങ്ങളും ഇവിടെയാണ് നിര്‍മ്മിക്കപ്പെട്ടത്. അദ്ദേഹം പറഞ്ഞു.

മൈക്ക് ഹക്കാബി ബൈബിളിലെ 137-ാം സങ്കിര്‍ത്തനം ഉദ്ധരിച്ചു പറഞ്ഞു. “യെരുശലേമെ നിന്നെ ഞാന്‍ മറക്കുന്നുവെങ്കില്‍ എന്റെ വലംങ്കൈ മറന്നുപോകട്ടെ, നിന്നെ ഞാന്‍ ഓര്‍ക്കാതെ പോയാല്‍ യെരുശലേമിനെ എന്റെ മുഖ്യ സന്തോഷത്തേക്കാള്‍ വിലമതിക്കാതെ പോയാല്‍…… (5,6). വിദേശകാര്യമന്ത്രി എഡിയോന്‍ സാര്‍, ആസൂത്രണ കാര്യമന്ത്രി റോണ്‍ ഡെര്‍വര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനോഗ്ബി മുതലായവര്‍ ചടങ്ങില്‍ പങ്കെടുത്തു.