അന്റാര്‍ട്ടിക്കയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗവേഷകര്‍
ന്യൂഡെല്‍ഹി: അന്റാര്‍ട്ടിക്കയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ അടുത്ത ബന്ധമെന്ന് ഗവേഷകര്‍ കണ്ടെത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫോസില്‍ ഇലകളില്‍ പഠനം നടത്തിയാണ് പുതിയ കണ്ടെത്തല്‍.
ഭൂമിയുടെ തെക്കേയറ്റത്തുള്ള ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയിലെ ഹിമപാളികളുടെ രൂപീകരണവും ഇന്ത്യയുടെ വടക്കു കിഴക്കന്‍ മണ്‍സൂണും തമ്മില്‍ ബന്ധമുള്ളതായി ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ പഠനത്തില്‍ പറയുന്നു. ലഖ്നൌ ബിര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയന്‍സസ്,.
ഡെറാഡൂണിലെ വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്. പാലിയോ ജിയോഗ്രഫി, പാലിയോ ക്ളൈമറ്റോളജി, പാലിയോ ഇക്കോളജി എന്നിവയില്‍ പഠനം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാഗലാന്‍ഡിലെ ലൈസോജില് കണ്ടെത്തിയ ഫോസില്‍ ഇലകള്‍ക്ക് ഏതാണ്ട് 34 ദശലക്ഷം വര്‍ഷം പഴക്കമുള്ളതായാണ് കണ്ടെത്തിയത്. സംരക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ച ഇലകളില്‍ ഒരു കാലത്ത് ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയായിരുന്നു സൂചിപ്പിച്ചതെന്ന് പഠനത്തില്‍ പറയുന്നു.
ഫോസിലിന്റെ ആദ്യ ഘട്ടത്തിലാണ് ഈ സൂചനകളെന്ന് കണ്ടെത്തിയത്. അന്റാര്‍ട്ടിക്കയില്‍ വന്‍ തോതില്‍ ഹിമപാളികള്‍ രൂപംകൊള്ളുന്ന കാലഘട്ടവുമായി ഇത് പൊരുത്തപ്പെട്ടു.
ഇത് ആഗോള ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. അന്റാര്‍ട്ടിക്കയിലെ ഹിമപാളികളുടെ വളര്‍ച്ച കാറ്റിന്റെയും മഴയുടെയും രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ടാകുമെന്നും ഇത് വടക്കു കിഴക്കന്‍ ഇന്ത്യയില്‍ മണ്‍സൂണിന്റെ തീവ്രതയ്ക്ക് കാരണമായേക്കാമെന്നും പഠനം പറയുന്നു.

