മോസ്ക്കില്‍വച്ച് ഉറങ്ങിയ ഷേയ്ക്ക് യേശുവിനെ ദര്‍ശനത്തില്‍ കണ്ടു; പിന്നാലെ രക്ഷകനായി സ്വീകരിച്ചു
ദൈവം ഒരു വ്യക്തിയെ സന്ദര്‍ശിക്കണമെന്ന് വിചാരിച്ചാല്‍ അതിന് സമയങ്ങളോ സ്ഥലമോ വ്യത്യാസമില്ലാതെ അതതു സമയത്തുതന്നെ നടന്നിരിക്കും എന്ന് തെളിയിക്കുന്ന ഒരു സംഭവം അടുത്തിടെ ഉഗാണ്ടയില്‍നിന്നും റിപ്പോര്‍ട്ടു ചെയ്യുന്നു.
കിഴക്കന്‍ ഉഗാണ്ടയിലെ മയൂഗെ ജില്ലയിലെ മയൂഗെ ടൌണിലെ ഒരു മോസ്ക്കിലാണ് ദൈവപ്രവര്‍ത്തി ഉണ്ടായത്.
39 വയസ്സുള്ള വാംസുസി മക്ക ഉസ്മാന് എന്ന ഷെയ്ക്ക് ആഗസ്റ്റ് 1-ന് വെള്ളിയാഴ്ച പതിവുപോലെ മോസ്ക്കില്‍ പോയി. തുടര്‍ന്ന് അദ്ദേഹം അല്പം വിശ്രമത്തിനായി മോസ്ക്കിന്റെ ഒരു മൂലയില്‍ ഉറങ്ങാന്‍ കിടന്നുവെന്ന് അദ്ദേഹം പറയുന്നു.
അപ്പോള്‍ അവിടെ വെളുത്തതും നീളമുള്ളതുമായ വസ്ത്രം ധരിച്ച ഒരു മനുഷ്യന് നാലു ദൂതന്മാരാല് ചുറ്റപ്പെട്ടിരിക്കുന്നത് ഞാന്‍ കണ്ടു. ആ മനുഷ്യന് എന്നെ ഉസ്മാന്, ഉസ്മാന്, ഉസ്മാന് എന്നു മൂന്നു തവണ വിളിച്ചു.
ഉസ്മാന് ഈ സംഭവം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വിവരിക്കുന്നു. ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നപ്പോള്‍ എനിക്ക് വളരെ ഭയം തോന്നി. മുട്ടുകുത്തി അവനെ ആരാധിച്ചു. അതിന്റെ ശേഷം അവന് എന്നോട് എന്റെ ജനത്തോടു പോയി മാനസാന്തരപ്പെട്ട് ജീവനുള്ള ദൈവത്തിലേക്ക് തിരിയാന്‍ പറയാന്‍ പറഞ്ഞു.
വൈകുന്നേരം 5 മണിയോടെ വീട്ടിലേക്കു മടങ്ങിയപ്പോള്‍ സമീപത്തുള്ള എലീം ചര്‍ച്ചിലെ ഒരു പാസ്റ്ററെ കണ്ടുമുട്ടി. അദ്ദേഹത്തോട് എനിക്കു ലഭിച്ച മാനസാന്തരത്തെക്കുറിച്ചുള്ള വിചിത്രമായ സന്ദേശം ഞാന്‍ അദ്ദേഹവുമായി പങ്കുവെച്ചു. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ ചര്‍ച്ചിലേക്കു കൊണ്ടുപോയി.
എനിക്കു ലഭിച്ച ദര്‍ശനത്തിന്റെ പൊരുള്‍ ആഴത്തില്‍ സംസാരിച്ചു. എന്റെ സഹ മുസ്ളീങ്ങളുടെ അടുത്തേക്ക് മാനസാന്തരപ്പെടാന്‍ എന്നെ അയച്ചത് ഈസയാണെന്ന് അപ്പോള്‍ എനിക്കു മനസ്സിലായി. ആഗസ്റ്റ് 4-ന് ഉസ്മാന് തന്റെ ഭാര്യയോടും ആറ് മക്കളോടും അയല്‍ക്കാരോടും ക്രിസ്തുവിനെക്കുറിച്ച് പറയാന്‍ തുടങ്ങി.
ഉസ്മാന് പറയുന്നു. യേശുവിനെ കണ്ടുമുട്ടിയപ്പോഴുണ്ടായ സന്തോഷം ഇതുവരെ താന്‍ അനുഭവിച്ചതിലും ഏറെ വലുതായിരുന്നു. എന്നാല്‍ തന്റെ ഭാര്യ ഇത് ഉള്‍ക്കൊണ്ടില്ല. അവള് ഇത് ഉസ്മാന്റെ സഹോദരന്മാരോടു പറഞ്ഞു.
അവര്‍ക്ക് കോപം ഉണ്ടായി. തനിക്ക് ഭ്രാന്താണെന്ന് തന്റെ സഹോദരങ്ങളും പറഞ്ഞു. അല്ല ഇസ (യേശു) എന്നെ സന്ദര്‍ശിച്ചത് യഥാര്‍ത്ഥ്യമാണെന്നും നിങ്ങളും വിശ്വാസിക്കണമെന്നും ഉസ്മാന് പറഞ്ഞു.
നിനക്ക് ഭ്രാന്താണെന്ന് പറഞ്ഞ് അവര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഒരു വാന്‍ ഏര്‍പ്പാടാക്കി. എന്നാല്‍ തനിക്ക് ഭ്രാന്തല്ലെന്നും സുബോധത്തോടെയാണ് ഇത് പറയുന്നതെന്നും അരിയിച്ചപ്പോള്‍ മൂത്ത ജ്യേഷ്ഠന് മുഖത്തും ശരീരത്തും അടിക്കുകയും ചവിട്ടുകയുമുണ്ടായി. എനിക്ക് രക്തസ്രവം തുടങ്ങി. വടികൊണ്ടും അടിച്ചു. ഈ സമയം എനിക്ക് അധികം ശക്തി ലഭിച്ചു. ഒരു കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപെട്ടു.
തുടര്‍ന്ന് അയല്‍ക്കാരനായ ഒരു ക്രിസ്ത്യാനിയുടെ വീട്ടിലേക്ക് ഓടിക്കയറി. അയള് ഉസ്മാനെ മയൂഗെ പട്ടണത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഖത്തും ശരീരത്തും മുറിവേറ്റ ഉസ്മാന്റെ ശരീരം വികൃതമായി. സംഭവത്തിനുശേഷം ബന്ധുക്കള്‍ ഉസ്മാന്റെ ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുപോയി.
യേശുവിനെ ദൈവപുത്രനായി ഞങ്ങളോടു പറയുന്ന ഈ അവിശ്വാസിക്കൊപ്പം ഞങ്ങള്‍ക്കു താമസിക്കാന്‍ കഴിയില്ല. അവന് ഇപ്പോഴും അല്ലാഹുവിന്റെ ദൂതനാണെന്നും ഉസ്മാന്റെ സഹോദരന് പറയുന്നു. ആഗസ്റ്റ് 11-ന് ഉസ്മാന് ആശുപത്രി വിട്ടു.
ഇപ്പോള്‍ ഒരു അജ്ഞാത കേന്ദ്രത്തില്‍ ദൈവമക്കള്‍ക്കൊപ്പം കഴിയുന്നു. വിശ്വാസികള്‍ ബന്ധുക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക.

