വിലക്കപ്പെട്ട ദൈവവിശ്വാസികള്‍ക്ക് മറ്റൊരു വലിയ വിജയം കൂടി നേടിക്കൊടുത്ത് ട്രംപ്
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ദൈവവിശ്വാസമുള്ള അമേരിക്കക്കാര്‍ക്ക് മറ്റൊരു വലിയ വിജയം കൂടി തിങ്കളാഴ്ച നേടിക്കൊടുത്തത് ക്രൈസ്തവ സമൂഹത്തിനു കൂടുതല്‍ ആവേശമായി.
ജോലി സ്ഥലത്ത് അവര്‍ക്ക് അവരുടെ മതവിശ്വാസങ്ങള്‍ പങ്കിടാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചു. തങ്ങളുടെ മതവിശ്വാസങ്ങള്‍ ശരിയാണ് എന്ന ഉത്തമ ബോദ്ധ്യത്തോടുകൂടെ മറ്റഉള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു കാണിക്കാനായി മതപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വസ്തുക്കളോ മതപരമായി പ്രാധാന്യമുള്ള ഐക്കണുകളോ പ്രദര്‍ശിപ്പിക്കാനും ബൈബിളുകള്‍, കലാസൃഷ്ടികള്‍, മതപരമായ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററുകള്‍, മതപരമായ മറ്റ് വസ്തുക്കള്‍ അവരുടെ മേശകളിലും അവര്‍ക്ക് അധികാരമുള്ള ജോലിസ്ഥലങ്ങളിലും അനുവദിക്കുമെന്നാണ് ഉത്തരവ്.
മതവിശ്വാസം പുലര്‍ത്തുന്ന ഫെഡറല്‍ ജീവനക്കാര്‍ക്ക് സ്വാഗതം ചെയ്യുന്ന സ്ഥലമായിരിക്കണം ഫെഡറല്‍ വര്‍ക്ക് ഫോഴ്സ്. ഫെഡറല്‍ ജോലി സ്ഥലത്ത് മതപരമായ വിവേചനം അനുവദിക്കുന്നത് നിയമ ലംഘനമാണ്.
യു.എസ്. ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റില്‍ നിന്നുള്ള മെമ്മോയില്‍ പറയുന്നു. അമേരിക്കയുടെ അതുല്യവും മനോഹരവുമായ മതസ്വാതന്ത്ര്യ പാരമ്പര്യം സംരക്ഷിക്കാന്‍ ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് മെമ്മോയില്‍ ഉദ്ധരിച്ച് പറയുന്നു.
യു.എസില്‍ പല സ്ഥലങ്ങളിലും ക്രൈസ്തവര്‍ക്ക് നിലവില്‍ തങ്ങളുടെ മതവിശ്വാസം പ്രകടിപ്പിക്കുന്നതില്‍ എതിര്‍പ്പുകളുണ്ട്. പുതിയ ഉത്തരവ് ക്രൈസ്തവര്‍ക്ക് വലിയ വിജയമാണ് സമ്മാനിക്കുന്നത്.

