മതനിന്ദാ കേസുകള്‍ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കുന്ന കമ്മീഷനെ പാക്കിസ്ഥാന്‍ കോടതി സസ്പെന്‍ഡു ചെയ്തു

മതനിന്ദാ കേസുകള്‍ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കുന്ന കമ്മീഷനെ പാക്കിസ്ഥാന്‍ കോടതി സസ്പെന്‍ഡു ചെയ്തു

Breaking News Top News

മതനിന്ദാ കേസുകള്‍ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കുന്ന കമ്മീഷനെ പാക്കിസ്ഥാന്‍ കോടതി സസ്പെന്‍ഡു ചെയ്തു

ലാഹോര്‍: പാക്കിസ്ഥാനിലെ മതനിന്ദാ കേസുകള്‍ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കുന്ന ഒരു സ്വതന്ത്ര കമ്മീഷനെ ഇസ്ളാമബാദ് ഹൈക്കോടതി താല്‍ക്കാലികമായി റദ്ദു ചെയ്തു.

തീവ്ര വലതുപക്ഷ ഇസ്ളാമിക രാഷ്ട്രീയ പാര്‍ട്ടിയായ തെഹ്രിക്ക്-ഇ ലബ്ബായിക് പാക്കിസ്ഥാന്‍ (ടിഎല്‍പി) പോലുള്ള ഗ്രൂപ്പുകളുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇസ്ളാമബാദ് ഹൈക്കോടതി ഈ നടപടി സ്വീകരിച്ചെതെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു.

ടിഎല്‍പി നേതാവ് മൌലാന ഹാഫിസ്സാദ് റിഡ്വി ജുഡിഷ്യറിയെ പരസ്യമായി ഭീഷണിപ്പെടുത്തിയതില്‍ താന്‍ വളരെയധികം ആശങ്കാകുലനാണെന്ന് ക്രിസ്ത്യന്‍ ലോയേഴ്സ് അലയന്‍സ് പാക്കിസ്ഥാന്‍ ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് ഫാറൂഖ് ബഷീര്‍ പ്രതികരിച്ചു.

ഭീഷണികള്‍ കാരണം ജൂലൈ 15-ന് ജസ്റ്റിസ് ഇജാസ് ഇഷാഖ്ഖാന്റെ ഒരു വിധി ഐഎച്ച്സിയിലെ ഡിവിഷണല്‍ ബെഞ്ച് റദ്ദാക്കിയതായി ബഷീര്‍ പറഞ്ഞു.

നൂറിലധികം ഹര്‍ജികളില്‍ 42 വാദം കേള്‍ക്കലുകള്‍ക്ക് ശേഷം പാക്കിസ്ഥാനിലെ മതനിന്ദ നിയമങ്ങളുടെ വ്യാപകമായ ദുരുപയോഗം അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര കമ്മീഷന്‍ രൂപീകരിക്കാന്‍ ജസ്റ്റിസ് ഖാന്‍ ഉത്തരവിട്ടു.

മതനിന്ദ നിയമങ്ങളുടെ വ്യവസ്ഥാപിത ദുരുപയോഗം മതന്യൂനപക്ഷങ്ങളോടുള്ള പ്രത്യേകിച്ച് ക്രിസ്ത്യാനികളോടുള്ള അവഗണന, ജയില്‍ അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മ എന്നിവ പാക്കിസ്ഥാനില്‍ വ്യാപകമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.