ജീവനാംശമായി 12 കോടിയും ബിഎംഡബ്ളിയു കാറും ഫ്ളാറ്റും ആവശ്യപ്പെട്ട യുവതിയോട് സ്വന്തമായി സമ്പാദിക്കണണെന്ന് കോടതി
ന്യൂഡെല്‍ഹി: ഭര്‍ത്താവില്‍നിന്ന് 12 കോടി രൂപയും ഫ്ളാറ്റും ബിഎംഡബ്ളിയു കാറും ജീവനാംശമായി കോടതിയില്‍ ആവശ്യപ്പെട്ട യുവതിയോട് സുപ്രീം കോടതി:
വിദ്യാഭ്യാസമുള്ള നിങ്ങള്‍ എന്തിനാണ് ഭര്‍ത്താവിന്റെ പണത്തിനായി കാത്തിരിക്കുന്നതെന്നും സ്വന്തമായി സമ്പാദിച്ചുകൂടെയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
നിങ്ങളുടെ വിവാഹം 18 മാസം മാത്രമാണ് നീണ്ടുനിന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ബിഎംഡബ്ളിയു കാറും 12 കോടി രൂപായും വേണമെന്ന് ആവശ്യപ്പെടുന്നു. എംസിഎ ഉള്‍പ്പെടെ യോഗ്യതകള്‍ നിങ്ങള്‍ക്കുണ്ട്.
വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ഭര്‍ത്താവിന്റെ പണത്തെ ആശ്രയിക്കാതെ സ്വന്തമായി സമ്പാദിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഭര്‍ത്താവ് സമ്പന്നനാണെന്നും അതിനാല്‍ ജീവനാംശത്തിനു അര്‍ഹതയുണ്ടെന്നുമായിരുന്നു കോടതിയോടുള്ള യുവതിയുടെ വാദം. എന്നാല്‍ ഭര്‍ത്താവിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മാധവി ദിവാന് ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ യുവതിക്ക് അവകാശമില്ലെന്ന് നിരീക്ഷിച്ചു.
മുംബൈയിലെ ഫ്ളാറ്റിലാണ് യുവതി ഇപ്പോള്‍ താമസിക്കുന്നത്. ഫ്ളാറ്റില്‍ രണ്ടു പാര്‍ക്കിംഗ് ലോട്ടുകളുമുണ്ട്. അതില്‍നിന്നും അവര്‍ക്ക് വരുമാനവും ലഭിക്കുമെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന് പറഞ്ഞു.
എന്നാല്‍ ഭര്‍ത്താവിനു രണ്ടര കോടി രൂപ ശമ്പളമുണ്ടെന്നും ഒരു കോടി രൂപാ ബോണസായി ലഭിക്കുമെന്ന കാര്യവും ഭാര്യയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ഇത് രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ഇതുവരോടും വരുമാനം സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

