റഷ്യന്‍ യുക്രൈന്‍ വിശ്വാസികളെ ഒന്നിപ്പിച്ചുകൊണ്ട് യിസ്രായേലില്‍ സഭകള്‍ മാതൃകയാകുന്നു

റഷ്യന്‍ യുക്രൈന്‍ വിശ്വാസികളെ ഒന്നിപ്പിച്ചുകൊണ്ട് യിസ്രായേലില്‍ സഭകള്‍ മാതൃകയാകുന്നു

Breaking News Europe USA

റഷ്യന്‍ യുക്രൈന്‍ വിശ്വാസികളെ ഒന്നിപ്പിച്ചുകൊണ്ട് യിസ്രായേലില്‍ സഭകള്‍ മാതൃകയാകുന്നു

റഷ്യ, യുക്രൈന്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം കഴിഞ്ഞ 4 വര്‍ഷമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ ദൈവമക്കളെ സംബന്ധിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ കര്‍ത്താവിന്റെ ശരീരമായ ദൈവസഭയെ ബാധിക്കുന്നില്ല എന്നതിന്റെ തെളിവുകള്‍ യഹൂദന്റെ വാഗ്ദത്ത ദേശമായ യിസ്രായേലില്‍നിന്നു തന്നെ ദര്‍ശിക്കാന്‍ കഴിയുന്നു.

യിസ്രായേലിലെ ദൈവസഭകളെക്കുറിച്ച് നാം കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക ഹീബ്രു സംസാരിക്കുന്ന പല അമേരിക്കക്കാര്‍ ചേര്‍ന്നുള്ള മിശിഹൈക യഹൂദ സഭകളെയാണ്.

എന്നാല്‍ യിസ്രായേലിലെ റഷ്യന്‍ ഭാഷ സംസാരിക്കുന്ന ജനസംഖ്യയെക്കുറിച്ച് വളരെ കുറച്ചു പേര്‍ മാത്രമേ ചിന്തിക്കുന്നുള്ളഉവെന്ന് സ്ളാവിക് ഗോസ്പല്‍ അസോസിയേഷന്റെ എറിക് മേക്ക് പറയുന്നു.

സ്ഥലം അനുസരിച്ച് ജനസംഖ്യയുടെ 15 മുതല്‍ 25 ശതമാനം വരെ ഇത് വ്യത്യാസപ്പെടുന്നു. അദ്ദേഹം പറയുന്നു. കര്‍ത്താവ് അവിടെ ഉയര്‍ത്തുന്ന റഷ്യന്‍ ഭാഷ സംസാരിക്കുന്ന യഹൂദ സഭകളെ സേവിക്കുന്ന എസ്ജിഐയുടെ ലീഡറായ മേക്ക് അടുത്തിടെ യിസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ക്രിസ്ത്യന്‍ നേതാക്കളെയും പാസ്റ്റര്‍മാരെയും കാണുവാനിടയായി.

അവിടെ ചെറിയ ചര്‍ച്ചുകള്‍ കാണുവാന്‍ കഴിഞ്ഞു. ചെറിയ സഭകളെ നയിക്കുന്ന പാസ്റ്റര്‍മാര്‍ ചിലപ്പോള്‍ വ്യവസായ പാര്‍ക്കുകളിലെ കെട്ടിടങ്ങളുടെ ബേസ്മെന്റുകളില്‍ കൂട്ടായ്മകള്‍ നടത്തുന്നു. അദ്ദേഹം പറയുന്നു. ചെറിയ സഭകളില്‍ ശുശ്രൂഷിക്കുന്നവരായതിനാല്‍ പലരും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നില്ല.

മത്തായി 16:18-ല്‍ പറയുന്നതുപോലെ ദൈവമാണ് തന്റെ സഭ പണിയുന്നതെന്ന് ക്രിസ്തു പത്രോസിനോടു പറയുന്നു.

യുക്രൈന്‍കാരും റഷ്യക്കാരും ഒന്നിച്ച് ക്രിസ്തുവില്‍ ഒന്നായി ഐക്യത്തോടെ കര്‍ത്താവിനെ ആരാധിക്കുന്നതു കാണുവാനിടയായി.

ഇത് ആദിമ സഭയെയും മിശിഹായെ പ്രതിഫലിപ്പിക്കുന്ന ഒരു തത്വ സംഹിതയെയും കോര്‍ത്തിണക്കുന്നു മേക്ക് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.