ആധുനിക യഹൂദന്മാര്‍ യഥാര്‍ത്ഥ യിസ്രായേല്യരല്ല എന്ന വാദത്തെ തുറന്നുകാട്ടി പ്രമുഖ സുവിശേഷകന്‍

ആധുനിക യഹൂദന്മാര്‍ യഥാര്‍ത്ഥ യിസ്രായേല്യരല്ല എന്ന വാദത്തെ തുറന്നുകാട്ടി പ്രമുഖ സുവിശേഷകന്‍

Asia Breaking News Europe

ആധുനിക യഹൂദന്മാര്‍ യഥാര്‍ത്ഥ യിസ്രായേല്യരല്ല എന്ന വാദത്തെ തുറന്നുകാട്ടി പ്രമുഖ സുവിശേഷകന്‍

എന്തു തെറ്റായ വിവരങ്ങളും കാട്ടുതീപോലെ പടരുന്ന ഒരു കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ യഹൂദ്യ ചരിത്രങ്ങളും ഇന്ന് വെല്ലുവിളി നേരിടുന്നുണ്ട്. അവയില്‍ ഏറ്റവും ഉയര്‍ന്നതും അപകടകരവുമായ ഒരു അവകാശവാദത്തിലൊന്നാണ് ഇന്ന് യിസ്രായേലില്‍ താമസിക്കുന്ന യഹൂദന്മാര്‍ യഥാര്‍ത്ഥ യഹൂദരല്ല എന്ന വാദം.

ദി എന്‍ഡ് ടൈം മിനിസ്ട്രീസിലെ തലവനും പ്രമുഖ സുവിശേഷകനുമായ ഡേവ് റോബിന്‍സ് പ്രതികരിക്കുന്നു. ദൈവവചനത്തിലൂടെ ചരിത്രത്തിലൂടെ ബയോളജിക്കല്‍ തെളിവുകളുടെ അകമ്പടിയോടുകൂടി സത്യം അറിയിക്കുന്നു. ഇന്ന് യിസ്രായേലില്‍ ജീവിക്കുന്ന യഹൂദ ജനതയുടെ സത്വത്തത്തെ ചുറ്റിപ്പറ്റിയുള്ള വ്യാജ വാദങ്ങള്‍ റോബിന്‍സണ്‍ വെളിവാക്കുന്നു.

1. ബൈബിള്‍ സ്ഥിരീകരിക്കുന്നു: യഹൂദ കൂട്ടക്കൊല (ഹോളോകോസ്റ്റ്)യ്ക്കുശേഷം യിസ്രായേലിന്റെ പുനസ്ഥാപനത്തിന്റെ ദിവ്യ ചിത്രമായി യെഹെസ്ക്കേല്‍ 37-ലെ പ്രവചനത്തിലേക്ക്: ഉണങ്ങിയ അസ്ഥികള്‍ ജീവന്‍ പ്രാപിക്കുന്നതിന്റെ ദര്‍ശനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അതൊരു പ്രവചനമാണ്. ആ അസ്ഥികള്‍ തിരുവചനം പ്രവചിച്ചതുപോലെ യഹൂദ കൂട്ടക്കൊലയ്ക്കുശേഷം അതിജീവിച്ചവരും അവരുടെ പിന്‍ഗാമികളും ദൈവജനത്തിന്റെ പുനസമാഗമനത്തിന്റെ ഭാഗമാണെന്നു തെളിയിക്കുന്നു.

2. ചരിത്രം അത് രേഖപ്പെടുത്തുന്നു: ഏകദേശം 2000 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം യഹൂദ ജനത അവരുടെ പൂര്‍വ്വിക മാതൃരാജ്യത്തേക്ക് മടങ്ങിവന്നു. 1948-നു വളരെ മുമ്പുതന്നെ ആരംഭിച്ച ഒരു യാത്ര. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അടുത്ത കാലത്തും നൂറുകണക്കിനു യഹൂദര്‍ വിവിധ രാജ്യങ്ങളില്‍നിന്നും യിസ്രായേലിലേക്ക് എത്തുകയുണ്ടായി.

3. ജനിതക ശാസ്ത്രം അത് തെളിയിക്കുന്നു: അഷ്കെനാസി യഹൂദര്‍ ഒരു തുര്‍ക്കിക്ക് ഗോത്രത്തില്‍നിന്നുള്ളവരാണെന്ന ഖസര്‍ സിദ്ധാന്തത്തെ റോബിന്‍സ് വിമര്‍ശിക്കുന്നു. ഈ സിദ്ധാന്തത്തെ പ്രമുഖ പണ്ഡിതന്മാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനു പിന്നില്‍ വിശ്വസനീയമായ ചരിത്രമോ ജനികകമോ ആയ തെളിവുകളൊന്നുമില്ല. പകരം അദ്ദേഹം പ്രശസ്തമായ ജനിതക ഗവേഷണത്തെ എടുത്തു കാണിക്കുന്നു. യഹൂദ ജനസംഖ്യയില്‍ മദ്ധ്യപൂര്‍വ്വേഷ്യയിലെ ഗണ്യമായ വംശപരമ്പര കാണപ്പെടുന്നു. പുരാതന എബ്രായ യിസ്രായേല്യരില്‍ നിന്നുള്ളവരായി യഹൂദ ജനതയെ ചരിത്രപരമായി രൂപപ്പെടുത്തിയതിന്റെ ശ്രദ്ധേയമായ പൊരുത്തം ഈ ഫലങ്ങള്‍ കാണിക്കുന്നു.

4. ആഗോള യഹൂദ പ്രവാസികള്‍ മദ്ധ്യപൂര്‍വ്വ ദേശത്തേക്ക് വിരല്‍ ചൂണ്ടുന്നു: കിഴക്കന്‍ യൂറോപ്പ് മുതല്‍ വടക്കേ ആഫ്രിക്ക വരെ യിസ്രായേല്‍ ദേശത്ത് വേരൂന്നിയ പൊതു വംശാവലി യഹൂദര്‍ പങ്കിടുന്നു. പോളണ്ട്, മൊറോക്കോ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായാലും അവര്‍ ഒരു പൊതു മിഡില്‍ ഈസ്റ്റേണ്‍ വംശ പരമ്പര പങ്കിടുന്നു എന്നതിന്റെ ശക്തമായ തെളിവുകളുണ്ട്. നോഹയുടെ മക്കളെ ഉപയോഗിച്ച് റോബിന്‍സ് വിശദീകരിക്കുന്നു. അവിടെനിന്ന് മിഡില്‍ ഈസ്റ്റിലേക്ക് പോയി. അതുകൊണ്ടാണ് അവര്‍ അവിടെയുള്ളത് – ഷെമിറ്റുകള്‍ – അവര്‍ സെമിറ്റുകളായി അറിയപ്പെടുന്നു.

5. പ്രവചനം തല്‍സമയം വികസിച്ചുകൊണ്ടിരിക്കുന്നു: ഡിഎന്‍എ പരിശോധനകളിലൂടെയും ആധുനിക ഭൌമ രാഷ്ട്രീയ സംഭവങ്ങളായാലും റോബിന്‍സ് ഇതെല്ലാം തിരുവെഴുത്തുകളുമായി അണിനിരത്തുന്നു. ഇന്ന് യിസ്രായേലില്‍ എത്തിയ ആളുകള്‍ അവര്‍ ആകസ്മികമായി എത്തിയതല്ല. ദൈവം അവരെ അത്ഭുതകരമായി ആ ദേശത്തേക്ക് തിരികെ കൊണ്ടുവന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യിസ്രായേലിനൊപ്പം നില്‍ക്കുക എന്നത് രാഷ്ട്രീയമല്ല. അത് തിരുവെഴുത്തുകളെക്കുറിച്ചും സത്യത്തെക്കുറിച്ചും ദൈവം തന്റെ ജനവുമായുള്ള അവന്റെ അചഞ്ചലമായ ഉടമ്പടിയെ ബഹുമാനിക്കുന്നതിനെക്കുറിച്ചുമാണ്. റോബിന്‍സന്‍ അവസാനമായി വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.