ഭര്‍ത്താവ് മഹാകുംഭ മേളയില്‍ എത്തിയില്ല; പകരം മൊബൈല്‍ ഫോണ്‍ ഗംഗയില്‍ മുക്കി പുണ്യസ്നാനം
ഭര്‍ത്താവുമൊത്ത് മഹാകുംഭമേളയില്‍ പുണ്യസ്നാനം ചെയ്യാന്‍ കഴിയാത്ത വിഷമം തീര്‍ക്കാന്‍ യുവതി സ്വീകരിച്ചത് നൂതന സാങ്കേതിക വിദ്യതന്നെ.
ഭര്‍ത്താവിന്റെ അഭാവത്തില്‍ വീഡിയോ കോള്‍ വിളിച്ച യുവതി ഗംഗാസ്നാനം ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ ഗംഗയില്‍ മുക്കുകയായിരുന്നു.
സംഗമത്തില്‍ തനിച്ചായ യുവതി കട്ടിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിന്റെ വീഡിയോ നവ മാദ്ധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഫെബ്രുവരി 26-ന് ശിവരാത്രി ദിവസമാണ് കുംഭമേള അവസാനിക്കുന്നത്.
ഇതിനകം 63 കോടി ജനങ്ങള്‍ കുംഭമേളയില്‍ പങ്കെടുത്തതായി യു.പി. സര്‍ക്കാര്‍ അറിയിച്ചു.
കുംഭമേളയില്‍ നേരിട്ടു പങ്കെടുക്കാനാകാത്ത സാഹചര്യത്തില്‍ ചിലര്‍ അവരുടെ പ്രീയപ്പെട്ടവരുടെ ഫോട്ടോകള്‍ ഗംഗയില്‍ മുക്കിയും പ്രതീകാത്മകമായി പേരുകള്‍ വിളിച്ച് ഗംഗാസ്നാനം നടത്തുകയും ചെയ്യുകയുണ്ടായി.

