കുറ്റവാളികള്‍ക്ക് സങ്കേതമാകുന്ന പള്ളികളില്‍ റെയ്ഡ് നടത്താന്‍ ട്രംപ് അനുമതി നല്‍കി
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥരെ പള്ളികളിലെ ശുശ്രൂഷകളില്‍ അറസ്റ്റു ചെയ്യാന്‍ അനുവദിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു.
മുമ്പ് ആരാധനാലയങ്ങളും സ്കൂളുകളും ഉള്‍പ്പെടുന്ന ഒരു സെന്‍സിറ്റീവ് ലൊക്കേഷനില്‍ വേഗത്തിലുള്ള നീക്കം എന്ന പേരില്‍ അറസ്റ്റു ചെയ്യുമ്പോള്‍ ഐസിഇ ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ടായിരുന്നു.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ആക്ടിംഗ് സെക്രട്ടറി ബെഞ്ചമിന്‍ ഹഫ്മാന്‍ രണ്ടു നിര്‍ദ്ദേശങ്ങളില്‍ ഒന്നായി ഈ മാറ്റം പുറപ്പെടുവിച്ചു.
രണ്ട് വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി യു.എസില്‍ ഉണ്ടെന്നു തെളിയിക്കാന്‍ കഴിയാത്ത ഒരു രേഖകളില്ലാത്ത വ്യക്തിയെ നാടു കടത്താം എന്നാണ് ഇതിനര്‍ത്ഥം.
അറസ്റ്റില്‍നിന്നും രക്ഷപെടാന്‍ കുറ്റഴാളികള്‍ ഇനി അമേരിക്കയിലെ സ്കൂളുകളിലും പള്ളികളിലും ഒളിക്കാന്‍ കഴിയില്ല.
ട്രംപ് അഡ്മിനിസ്ട്രേഷന്‍ ഞങ്ങളുടെ ധീരമായ നിലപാടുകളുടെ കൈകള്‍ കെട്ടുകയില്ല.
പകരം സാമാന്യ ബുദ്ധി ഉപയോഗിക്കുമെന്ന് അവരെ വിശ്വസിക്കുന്നു.
ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഹോം ലാന്‍ഡ് സെക്യൂരിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

