പല്ലുകള്‍ നല്ല തൂവെള്ളയാകുവാന്‍ വീട്ടില്‍ത്തന്നെ പരിഹാരം
നമ്മുടെ മുഖ സൌന്ദര്യത്തിന്റെ പ്രധാന ഒരു ഘടകമായി പല്ലുകള്‍ക്കുമുണ്ട് ഒരു സ്ഥാനം. നല്ല തൂവെള്ള വല്ലുകള് ഏവരും ഇഷ്ടപ്പെടുന്ന കാര്യമാണ്.
പല്ലു നമ്മള് നന്നായി വൃത്തിയാക്കി സൂക്ഷിക്കണം. പല്ലിനിടയ്ക്ക് ഭക്ഷണ ശകലങ്ങള്‍ പറ്റിയിരിക്കുന്നത് പല്ലുകളില്‍ കേടുണ്ടാക്കാനും മോണ രോഗങ്ങള്‍ക്കും കാരണമാകുന്നു.
ഇതിനായി ദിവസവും രണ്ടു നേരം പല്ലു വൃത്തിയാക്കണം. ഇതിനായി വീട്ടില്‍ത്തന്നെ പരിഹാരമുണ്ട്.
പഴത്തിന്റെ തൊലി നമ്മള് വലിച്ചെറിയുകയാണ് പതിവ്. എന്നാല്‍ ഇനി ഒരു വട്ടം കൂടി ചിന്തിക്കണം. പഴത്തിന്റെ തൊലി നമ്മുടെ പല്ലുകള്‍ വെളുപ്പിക്കുന്നു.
പഴത്തിന്റെ തൊലിയുടെ ഒരു കഷണം എടുക്കുക. ഇത് ഉപയോഗിച്ച് രണ്ടു മിനിറ്റ് പല്ല് തേക്കണം. പതുക്കെ മാത്രമേ പാടുള്ളു. അതിനുശേഷം സാധാരണ ബ്രഷ് ഉപയോഗിച്ച് പല്ല് കഴുകി വൃത്തിയാക്കുക.
ഇത് പല്ലുരള് വെളുക്കുന്നതിനു സഹായിക്കും. പഴം പച്ചക്കറികള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് പല്ലുകളിലെ കറ നീക്കം ചെയ്യാനും പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും വളരെയധികം സഹായിക്കുന്നു.
അതുപോലെ കറപിടിച്ച ആഹാര സാധനങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.
ചായ കാപ്പി മുതലായവ കഴിച്ചു കഴിഞ്ഞാല്‍ വായ നന്നായി കഴുകുക. കാരണം ഇവയുടെ കറ പല്ലില്‍ പറ്റിപ്പിടിച്ചിരിക്കും.

