3000 വര്‍ഷം മുമ്പ് കൈകൊണ്ട് നിര്‍മ്മിച്ച കപ്പല്‍ കണ്ടെത്തി
മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തകര്‍ന്നടിഞ്ഞ ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്‍ ക്രൊയേഷ്യന്‍ തീരത്തിനു സമീപം കടലിനടയില്നിന്നും സമുദ്ര പുരാവസ്തു ഗവേഷകര്‍ പുറത്തെടുത്തു.
കപ്പലിനു 39 അടി നീളമുണ്ട്. മെഡിറ്ററേനിയന്‍ കടലില്‍നിന്നും കണ്ടെത്തിയ കപ്പല്‍ ബിസി 12-10 നൂറ്റാണ്ടിനിടയില്‍ പൂര്‍ണ്ണമായും കൈകൊണ്ടു നിര്‍മ്മിച്ചതാണെന്നും ഗവേഷകര്‍ പറയുന്നു.
നാരുകള്‍ ഉപയോഗിച്ചാണ് കപ്പലിന്റെ തടിക്കഷണങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നത്. ലോഹങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു മുമ്പും ശേഷവും ഈ സാങ്കേതിക വിദ്യ ലോകമെമ്പാടും പ്രചാരത്തിലുണ്ടിയിരുന്നു.
ഇസ്ട്രിയ, ഡാല്‍മേഷിയ പ്രദേശങ്ങളിലെ പുരാതന നാവിക പാരമ്പര്യത്തിന്റെ അവശേഷിക്കുന്ന അപൂര്‍വ്വങ്ങളിലൊന്നാണ് കണ്ടെടുത്ത ഈ കപ്പലെന്ന് ഗവേഷകര്‍ പറയുന്നു.
പുരാതന കാലത്തെ ബോട്ട് നിര്‍മ്മാണ സാങ്കേതി വിദ്യ അടുത്തറിയാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
സംബ്രടിജ ഉള്‍ക്കടലില്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനാല്‍ ആ സമുദ്രയാനത്തിന് സംബ്രടിജ ബോട്ട് എന്നാണ് ഗവേഷകര്‍ പേര് നല്‍കിയിരിക്കുന്നത്.

