ഈ യൂറോപ്യന്‍ രാജ്യത്തെ സ്കൂളുകളില്‍ ക്രിസ്ത്യാനികളേക്കാള്‍ സ്വവര്‍ഗ്ഗാനുരാഗികളാകുന്നത് എളുപ്പമാണ്
വടക്കന്‍ അയര്‍ലണ്ടില്‍ ഉടനീളമുള്ള സ്കൂളുകളില്‍ സ്റ്റോര്‍മോണ്ടിലെ റിലേഷന്‍ഷിപ്പ് ആന്‍ഡ് സെക്ഷ്വാലിറ്റി എജ്യൂക്കേഷനെ (ആര്‍എസ്ഇ) സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ ലഭിച്ച സാക്ഷ്യം അനുസരിച്ച്, തങ്ങളുടെ ലൈംഗിക ആഭിമുഖ്യത്തേക്കാള്‍ ക്രിസ്ത്യന്‍ വിശ്വാസം വെളിപ്പെടുത്തുന്നത് കൂടുതല്‍ വെല്ലുവിളിയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഇവാഞ്ചലിക്കല്‍ അലയന്‍സ് നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ പ്രതിനിധിയായ ഡേവിഡ് സ്മിത്ത് വിദ്യാഭ്യാസ കമ്മിറ്റിയോട് പറഞ്ഞു. സ്കൂളില്‍ ഒരു ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനിയായി വരുന്നത് ഇപ്പോള്‍ എല്‍ജിബിറ്റി ആയി വരുന്നതിനേക്കാള്‍ വളരെ ബുദ്ധിമുട്ടാണെന്ന് ചില കൌമാരക്കാര്‍ പറയുന്നു.
നോര്‍ത്തേണ്‍ ഐറിഷ് സ്കൂളുകളിലെ ആര്എസ്ഇയുടെ ഉള്ളടക്കത്തെയും വിതരണത്തെയും കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമായാണ് സ്മിത്തിന്റെ അഭിപ്രായങ്ങള്‍ പുറത്തുവന്നത്.
ഈ സ്ഥിതിയില്‍ ആശങ്കയുണ്ടെന്ന സ്മിത്ത് പറഞ്ഞു. എന്നാല്‍ ഇത് മതവും ആര്എസ്ഇയും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികള്‍ അപകടത്തില്‍ പെടുന്ന ഒരു സാംസ്ക്കാരിക യുദ്ധത്തില്‍ പോരാടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞു. വിവിധ സഭകളെയും വ്യക്തികളെയും പ്രതിനിധീകരിക്കുന്ന ഇവാഞ്ചലിക്കല്‍ അലയന്‍സ് നോര്‍ത്തേണ്‍ അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്തു.
പശ്ചിമ യൂറോപ്യന്‍ രാഷ്ട്രമായ അയര്‍ലണ്ടിലെ ഭൂരിഭാഗവും ക്രൈസ്തവരാണ്. ഇതില്‍ 69 ശതമാനവും കത്തോലിക്കരാണ്.
ഇതില്‍ ബാക്കിയുള്ള ക്രൈസ്തവര്‍ മൊത്തത്തില്‍ 7 ശതമാനം മാത്രമാണ്. 14.9 ശതമാനം പേര് മതവിശ്വാസം ഇല്ലാത്തവരാണ്.

