ജപ്പാന്‍കാരുടെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്

ജപ്പാന്‍കാരുടെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്

Health

ജപ്പാന്‍കാരുടെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്
ജപ്പാന്‍കാരുടെ ആരോഗ്യത്തിന്റെ രഹസ്യത്തെക്കുറിച്ച് ലോകത്തിലെ മറ്റു രാജ്യക്കാര്‍ക്കുപോലും അതിശയകരമായ നിലയാണ്.

ഭക്ഷണ ശീലങ്ങളിലെ ചിട്ടയും ശൈലിയുമാണ് അവരെ നല്ല ആരോഗ്യദായകരായി ലേകം വിലയിരുത്തുന്നത്. അവര്‍ നടന്നുകൊണ്ട് ഭക്ഷണം കഴിക്കാറില്ലെന്നും ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ സാധാരണ അവര്‍ കഴിക്കാറില്ലെന്നും പറയപ്പെടുന്നു.

അതുപോലെ ഭക്ഷണത്തിനൊപ്പം അവര്‍ തണുത്ത പാനീയങ്ങളും കുടിക്കാറില്ല. സൂപ്പ് തുടങ്ങിയവയെ അവര്‍ ഭക്ഷണത്തിനൊപ്പം കഴിക്കാറുള്ളു. ജപ്പാന്‍കാരുടെ ഭക്ഷണ ശീലങ്ങള്‍ ഇപ്രകാരമാണ്.

അമിതഭക്ഷണം തീര്‍ത്തും ഒഴിവാക്കും. ഏതെല്ലാം എത്ര അളവില്‍ ഏതു നേരം എന്നു വളരെ കൃത്യനിഷ്ഠയുണ്ട്.

മീന്‍, പ്രോട്ടീന്‍ പൂരിത കൊഴുപ്പ് അഥവാ ചീത്ത കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളായ മീന്‍, ഗ്രീക്ക് യോഗാര്‍ട്ട്, വൈറ്റ് മീറ്റ് തുടങ്ങിയവ, മുഴു ധാന്യങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയ്ക്കും മുന്‍ഗണന.

പാക്കേജ് ഭക്ഷണങ്ങളുടെ ലേബലുകള്‍ ശ്രദ്ധിക്കും. അമിത പഞ്ചസാര പൂരിത കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് കൂടുതലാണെങ്കില്‍ അവ ഒഴിവാക്കുവാന്‍ ക്ഷമ കാണിക്കും.

ഭക്ഷണം നന്നായി സമയം എടുത്തു മാത്രമേ കഴിക്കാറുള്ളു. ഇങ്ങനെ കഴിക്കുമ്പോള്‍ മാത്രമാണ് ആവശ്യമായതിന്റെ അപ്പുറത്തേക്കു നാം കഴിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കു.

സ്ഥിരമായ വ്യായാമം ജപ്പാന്‍കാര്‍ ചെയ്തിരിക്കും. ഇന്‍സുലിന്‍ വ്യതിയാനം അമിതവണ്ണം തുടങ്ങിയവയില്‍നിന്ന് ചിട്ടയായ വ്യായാമം തടയും. ഇതൊക്കെയാണ് ജപ്പാന്‍കാരെ ദീര്‍ഘായുസ്സുള്ളവരാക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.