സഹാറ മരുഭൂമിയില്‍ പച്ചപ്പിന്റെ നാമ്പുകള്‍ മുളയ്ക്കുന്നതായി ഗവേഷകര്‍
ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥാലങ്ങളിലൊന്നാണ് സഹാറ മരുഭൂമി. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിന്റെ ഉത്തരഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തില്‍ 90,00,000 ചതപരശ്ര കിലോമീറ്ററുകളിലായി സഹാറ എന്ന ഉഷ്ണ മരുഭൂമി വ്യാപിച്ചു കിടക്കുന്നു.
ഈ മരുഭൂമിയില്‍ പച്ചപ്പിന്റെ നാമ്പുകള്‍ മുളയ്ക്കുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഗവേഷകര്‍. നാസയുടെ ഉപഗ്രഹം ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 7-നും 8-നും വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കനത്ത അളവില്‍ മഴ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രകൃതിക്ക് മാറ്റം സംഭവിച്ചു തുടങ്ങിയത്. പച്ചപ്പിന്റെ അടയാളങ്ങള്‍ കാണാന്‍ തുടങ്ങി.
മൊറോക്കോ, അള്‍ജീറിയ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലെ അപൂര്‍വ്വമായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ പച്ചപ്പിന്റെ അടയാളങ്ങള്‍ കണ്ടു തുടങ്ങിയതായി ഗവേഷകര്‍ പറയുന്നു.
ഗണ്യമായി മഴ കിട്ടിയാല്‍ ചെടികള്‍ വളര്‍ന്ന് ഇവിടം സമൃദ്ധമായ ഭൂപ്രകൃതിയായി മാറുമെന്ന് ഗവേഷകര്‍ പറയുന്നു.
ചരിത്രപരമായി ബിസി 11,000നും 5,000 നും ഇടയില്‍ സഹാറ സസ്യ ജാലങ്ങളും തടാകങ്ങളും നിറഞ്ഞ ഭൂപ്രദേശമായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം.

