ശബ്ദ മലിനീകരണം ഹൃദയത്തിനു ഹാനികരമെന്നു പഠനം

ശബ്ദ മലിനീകരണം ഹൃദയത്തിനു ഹാനികരമെന്നു പഠനം

Breaking News Health

ശബ്ദ മലിനീകരണം ഹൃദയത്തിനു ഹാനികരമെന്നു പഠനം

ശബ്ദ മലിനീകരണം ഹൃദയാഘാതം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ട്രാഫിക് ശബ്ദം 10 ഡെസിബല്‍ വര്‍ദ്ധിക്കുമ്പോള്‍ ഹൃദയാഘാതം, പ്രമേഹം തുടങ്ങിയവയുടെ സാദ്ധ്യത 3.2 ശതമാനം കൂടുന്നുവെന്നാണ് കണ്ടെത്തല്‍.

പ്രത്യേകിച്ച് രാത്രി സമയങ്ങളിലെ ശബ്ദം മൂലം ഉറക്കം തടസ്സപ്പെടുന്നതും ഉറക്കം കുറയുന്നതും രക്തക്കുഴലുകളില്‍ ട്രസ്സ് ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.
അത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനു രക്തക്കുഴല്‍ സംബന്ധമായ രോഗങ്ങള്‍ക്കും ഇടയാകുന്നു.

ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മെയ്ന്‍സിലെ സീനിയര്‍ പ്രൊഫ. തോമസ് മ്യൂണ്‍സെലാണ് ഇതു സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചത്.

റെയില്‍വേ, റോഡ് അധികൃതര്‍ ശബ്ദ മലിനീകരണം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ നിര്‍ദേദശിക്കണമെന്നും പഠനം നിര്‍ദ്ദേശിക്കുന്നു.

ശബ്ദം കുറയ്ക്കുന്ന വസ്തുക്കള്‍ റോഡ് നിര്‍മ്മാണത്തിനുപയോഗിക്കുക, ഡ്രൈവിംഗ് വേഗതയുടെ നിയന്ത്രണം, കുറഞ്ഞ ശബ്ദം ഉണ്ടാക്കുന്ന ടയറുകളുടെ ഉപയോഗം എന്നിവ ശബ്ദം കുറയ്ക്കാന്‍ സഹായകമാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.