യെരുശലേമില്‍ 2700 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ യഹൂദ ശിലാ മൂദ്ര കണ്ടെത്തി
യെരുശലേം: യെരുശലേമിലെ പഴയ നഗരത്തില്‍ നടത്തിയ ഖനനത്തില്‍ പുരാവസ്തു ഗവേഷകര്‍ അത്യധികം അപൂര്‍വ്വവും കലാപരവുമായ 2700 വര്‍ഷം പഴക്കമുള്ള ശിലാ മുദ്ര കണ്ടെത്തി.
ഇത് ഒരു പ്രാദേശിക യഹൂദ ശില്പിയാകാം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയും, സിറ്റി ഓഫ് ഡേവിഡ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് നടത്തിയ ഖനനത്തിനിടെ ടെമ്പിള്‍ സൌണ്ടിന്റെ തെക്കന്‍ മതിലിനു സമീപം അടുത്തയിടെ മുദ്ര കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ആദ്യത്തെ യെരുശലേം ദൈവാലയ കാലഘട്ടം മുതലുള്ള മുദ്ര പാലിയോ ഹീബ്രൂ ലിപിയില്‍ “ലെയെഹോസെര് ബെന്‍ ഹോ ഷായാഹു” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
ബൈബിളില്‍ 1 ദിനവൃത്താന്ത പുസ്തകത്തില്‍ 12:6,7 വാക്യങ്ങളില്‍ ഹെഹോയേല് എന്ന പേര് അതിന്റെ ചുരുക്ക രൂപത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. യോസേര് യിസ്രായേലിന്റെ രാജാവായ ദാവീദിന്റെ യോദ്ധാവാണ്.
കൂടാതെ ഈ കാലഘട്ടത്തില്‍ നടന്ന സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ യിരെമ്യാവ് പ്രവാചകന് അസിറിയ ബെന്‍ ഹോഷായ എന്ന പേര് പരാമര്‍ശിക്കുന്നു. (യിരെ. 43:2).
കറുത്ത കല്ലുകൊണ്ട് നിര്‍മ്മിച്ച മുദ്രയില്‍ നീളമുള്ള വരകളുള്ള വസ്ത്രം ധരിച്ച ചിറകുകളുള്ള ഒരു രൂപത്തെ ചിത്രീകരിക്കുന്നു. ചിത്രത്തില്‍ കഴുത്തിന്റെ അഗ്രം മൂടുന്ന നീണ്ട ചുരുളുകളുടെ ഒരു മേനി ഉണ്ട്. അതിന്റെ തലയില്‍ ഒരു തൊപ്പി , അല്ലെങ്കില്‍ ഒരു കിരീടം ഉണ്ട്.
ചിത്രം തുറന്ന കൈപ്പത്തി ഉപയോഗിച് ഒരു കൈ മുന്നോട്ട് ഉയര്‍ത്തുന്നു.
ഒരു പക്ഷെ അത് കൈവശം വച്ചിരിക്കുന്ന ഏതെങ്കിലും വസ്തുവിനെ നിര്‍ദ്ദേശിക്കാന്‍ വേണ്ടി ഉള്ളതാണ്. “ഇതുവരെ അപൂര്‍വ്വവും അസാധാരണവുമായ കണ്ടെത്തലാണ്” യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി പുരാവസ്തു ഗവേഷകനും അസീറിയോളജിസ്റ്റുമായ ഡോ. ഫിലിപ്പ് വുക്കോസോവോവിച്ച് പ്രസ്താവനയില്‍ പറയുന്നത്.
ഉടമയുടെ അഭ്യര്‍ത്ഥന പ്രകാരം ഈ മുദ്ര ഒരു പ്രാദേശിക ശില്‍പ്പിയാണ് നിര്‍മ്മിച്ചതെന്നു തോന്നുന്നെന്നും വളരെ ഉന്നതമായ കലാബോധമുള്ള ആളാണ് തയ്യാറാക്കിയതെന്നും വുക്കോസോവോവിച്ച് കൂട്ടിച്ചേര്‍ത്തു.

