വ്യാജ ആരോപണത്തില്‍ യു.പിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍

വ്യാജ ആരോപണത്തില്‍ യു.പിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍

Breaking News India

മതപരിവര്‍ത്തനത്തിനായി കൈക്കൂലി നല്‍കിയെന്ന വ്യാജ ആരോപണത്തില്‍ യു.പിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ അയോദ്ധ്യ ഡിവിഷനില്‍ പാസ്റ്റര്‍ ശ്യാമിനെയും അദ്ദേഹത്തിന്റെ സഭയിലെ ഒരു അംഗത്തെയും ജൂലൈ 29-ന് പോലീസ് അറസ്റ്റു ചെയ്തതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്രാദേശിക ഹിന്ദു ഗ്രൂപ്പിന്റെ കോര്‍ഡിനേറ്ററായ പാണ്ഡെ ദുബെയില്‍നിന്ന് പോലീസിന് തെറ്റായ പതാരി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

പാസ്റ്റര്‍ ശ്യാമും അദ്ദേഹത്തിന്റെ സുഹൃത്തും യു.പി. നിയമവിരുദ്ധമായ മതപരിവര്‍ത്തന നിരോധന നിയമം 2021-ന്റെ 3,5 (1) വകുപ്പുകളും ഇന്ത്യയുടെ ഔദ്യോഗിക ക്രിമിനല്‍ കോഡിലെ ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്) സെക്ഷന്‍ 352 നും കീഴിലാണ് അറസ്റ്റു ചെയ്യപ്പെട്ടത്. റിപ്പോര്‍ട്ടില്‍ പറയുന്നു.

പാസ്റ്റര്‍ ശ്യാം തന്നെയും തന്റെ അഞ്ച് സുഹൃത്തുക്കളെയും മറ്റൊരു വ്യക്തിയെയും പൊതു സ്ഥലത്ത് തടഞ്ഞു നിര്‍ത്തി ഹിന്ദു മതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്ത് യേശുവിനെ സ്വീകരിച്ചാല്‍ തങ്ങള്‍ക്ക് 10,000 രൂപ ലഭിക്കുമെന്നും അവര്‍ സ്വതന്ത്രരാകുമെന്നും പറഞ്ഞതായി ദുബെയുടെ പരാതിയില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.