യൂറോപ്പില്‍ യഹൂദ വിരുദ്ധത വര്‍ദ്ധിക്കുന്നു സര്‍വ്വേ
ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം യൂറോപ്പില്‍ യഹൂദര്‍ക്കെതിരെ ആക്രമണങ്ങള്‍ പെരുകുന്നതായി യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള ഫണ്ടമെന്റല്‍ റൈറ്റ്സ് ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി.
ജര്‍മ്മനിയിലും ഫ്രാന്‍സിലും അടക്കം 13 യൂറോപ്യന്‍ രാജ്യങ്ങളിലെ 8000 യഹൂദരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ദൈനംദിന ജീവിതത്തില്‍ യഹൂദ വിരുദ്ധത നേരിടുന്നതായി 96 ശതമാനം പേരും വെളിപ്പെടുത്തി.
സാമൂഹ്യ മാധ്യമത്തിലൂടെയുള്ള ഭീഷണി വേറെയും ഉണ്ട്. തെരുവുകള്‍, പാര്‍ക്കുകള്‍, കട്ടവടസ്ഥലങ്ങള് എന്നിവിടങ്ങളില്‍ യഹൂദര്‍ക്ക് ഭീഷണി നേരിടുന്നതായി ഏജന്‍സി ചൂണ്ടിക്കാട്ടി.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പാതിയും സ്വന്തം സുരക്ഷയെക്കുറിച്ചും കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.
യഹൂദനാണെന്നുള്ള കാര്യം പലപ്പോഴും മറച്ചുവെയ്ക്കേണ്ടി വന്നിട്ടുള്ളതായി 76 ശതമാനം പേരും വെളിപ്പെടുത്തി. പന്ത്രണ്ട് യഹൂദ സംഘടനകള്‍ നല്കിയ വിവരങ്ങളിലും ആക്രമണങ്ങളും ഭീഷണികളും വര്‍ദ്ധിച്ചതായി വ്യക്തമാക്കുന്നുണ്ട്.
ഓസ്ട്രിയ, സ്വീഡന് എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ യഹൂദര്‍ക്കെതിരായ സംഭവങ്ങളില്‍ 400 ശതമാനം വര്‍ദ്ധനയുണ്ടായി.
യൂറോപ്യന്‍ രാജ്യങ്ങളില്‍ യഹൂദര്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാദ്ധ്യത ഇല്ലാതായി വരികയാണെന്ന് ഫണ്ടമെന്റല്‍ റൈറ്റ്സ് ഏജന്‍സി മുന്നറിയിപ്പു നല്കി.
സിന്നഗോഗുകളുടെയും യഹൂദ സ്കൂളുകളുടെയും സുരക്ഷയ്ക്കു സര്‍ക്കാരുകള്‍ നിയമങ്ങളും മറ്റു സംവിധാനങ്ങളും ഉണ്ടാക്കണമെന്നും നിര്‍ദ്ദേശിച്ചു.

