ഈജിപ്റ്റില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയ 3 പേരെ അറസ്റ്റു ചെയ്തു

Breaking News Middle East

ഈജിപ്റ്റില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയ 3 പേരെ അറസ്റ്റു ചെയ്തു
അലക്സാഡ്രിയ: അലക്സാഡ്രിയയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയ മൂന്നു ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു.

 

ജൂലൈ 11ന് നഗരത്തില്‍ ലഘുലേഖ വിതരണം ചെയ്തതിനും സുവിശേഷം പങ്കുവെച്ചതിനും സ്റ്റീഫന്‍ ബൌട്രോസ്, ഫാഡി, ഷാഡി എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മുസ്ളീങ്ങളുടെ നോമ്പുകാലമായതിനാല്‍ ഇസ്ളാമിനെ അവഹേളിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

 

പിടിയിലായവരുടെ ചെറിയ ബാഗില്‍ ഉണങ്ങിയ ഈന്തപ്പഴവും ലഘുലേഖകളും കണ്ടെത്തിയിരുന്നു. നോമ്പുകാലത്ത് മുസ്ളീങ്ങള്‍ പകല്‍ ആഹാരം കഴിക്കാറില്ല. അറസ്റ്റു ചെയ്യപ്പെട്ടവര്‍ 20 വയസ്സില്‍ താഴെയുള്ള യുവാക്കളാണ്. ജൂലൈ 13-ന് മൂവരേയും 10,000 ഈജിപ്ഷ്യന്‍ പൌണ്ട് ജാമ്യത്തുകയില്‍ ജാമ്യം അനുവദിച്ചു. മൂവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.