യുദ്ധത്തില്‍ പരിക്കേറ്റ യിസ്രായേല്‍ സൈനികര്‍ക്ക് ആശ്വസ വചനവുമായി നിക്ക് വ്യൂജിസിന്റെ സന്ദര്‍ശനം
ടെല്‍ അവീവ്: ഒക്ടോബര്‍ 7-നു ഹമാസ് തീവ്രവാദികള്‍ നടത്തിയ അതിക്രൂരമായ ആക്രമത്തിലും അതേതുടര്‍ന്നുണ്ടായ യുദ്ധങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ യിസ്രായേല്‍ സൈനികരെ ലോക പ്രശസ്തനായ സുവിശേഷകനും മോട്ടിവേഷന്‍ സ്പീക്കറുമായ നിക്ക് വ്യൂജിസ് സന്ദര്‍ശിച്ചു ആശ്വാസം പകര്‍ന്നു.
കഴിഞ്ഞ ആഴ്ച ടെല്‍ അവീവിലെ ശെയെ മെഡിക്കല്‍ സെന്റര്‍ സന്ദര്‍ശിച്ച് അവിടെ ചികിത്സയില്‍ കഴിയുന്ന നിരവധി സൈനികര്‍ക്ക് ആശ്വാസവും പ്രോത്സാഹനവും നല്കുന്ന നവ്യ അനുഭവം പങ്കുവെച്ചു.
യുദ്ധത്തില്‍ പരിക്കേറ്റു വരുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും ചികിത്സ നല്കുന്ന പ്രമുഖ ആശുപത്രിയാണിത്. ജന്മനാ കൈകാലുകളില്ലാത്ത നിക്ക് വ്യൂജിസ് എന്ന 41 കാരന് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിയാണ്. യു.എസ്. പൌരത്വവുമുണ്ട്.
ജനനം മുതല്‍ തന്റെ വൈകല്യത്തോട് പൊരുതി ജയിച്ച നിക്ക് ലോകത്തിന്റെ വിവിധയിടങ്ങളില്‍ സഞ്ചരിച്ച് സുവിശേഷം പങ്കുവെയ്ക്കുകയും തന്നെപ്പോലെ സമാന ശാരീരിക വൈകല്യം സംഭവിച്ചവര്‍ക്കും മുറിവേറ്റവര്‍ക്കും ധൈര്യവും പ്രചോദനവും നല്കുന്ന വ്യക്തികൂടിയാണ്.
ശെയെ ആശുപത്രിയില്‍ കഴിയുന്ന മുറിവേറ്റ യിസ്രായേല്‍ സൈനികരോട് തന്റെ അനുഭവങ്ങളും ജീവിതത്തിലെ കഷ്ടപ്പാടുകളില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റ അനുഭവങ്ങളഉടെ കാഴ്ചകള്‍ പങ്കുവെച്ചു.
പ്രതീക്ഷയുടെയും സ്ഥിരോല്‍സാഹത്തിന്റെയും സന്ദേശം ആഴത്തില്‍ മുറിവേറ്റ സൈനികരോട് പങ്കുവെച്ചു.
യുദ്ധത്തിലും ആക്രമണങ്ങളിലും അംഗഭംഗം സംഭവിച്ചവരോ ജീവിതത്തെ മാറ്റി മറിക്കുന്ന വൈകല്യങ്ങളെ അഭിമുഖീകരിക്കുന്നവരോ ആണ് നിങ്ങളെങ്കില്‍ തളര്‍ന്നു പോകരുതെന്നും ഇവിടംകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും പോരാട്ടം തുടരണമെന്നും നിര്‍ദ്ദേശിച്ചു.
സ്വന്തം പോരാട്ടങ്ങളും വിജയങ്ങളും പങ്കുവെച്ച നിക്കിന്റെ വാക്കുകള്‍ സൈനികര്‍ക്ക് പുതു ജീവന് നല്കി. സൈനികരോട് വ്യക്തിപരമായി സംസാരിക്കാനും പ്രോത്സാഹന വാക്കുകള്‍ പറയാനും മാനസികാവസ്ഥ ലഘൂകരിക്കാനും തമാശകള്‍ പറയാനും നിക്ക് സമയം കണ്ടെത്തി.
അബ്രഹാമിന്റെ ദൈവത്തില്‍, യിസ്ഹാക്കിനോടും, യാക്കോബിനോടും ഒപ്പം നില്‍ക്കാനും യിസ്രായേലിനെ അനുഗ്രഹിക്കാനും സഹായിക്കാനും അതിന്റെ ജനങ്ങള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഹൃദയങ്ങളെ ദൈവത്തോടു അടുപ്പിക്കേണ്ട സമയമാണിതെന്നും നമുക്ക് അവന്റെ സഹായം ആവശ്യമാണെന്നും ഞാന്‍ കരുതുന്നു.
പ്രാര്‍ത്ഥനയോടും വിശ്വാസത്തോടും ഐക്യത്തോടും കൂടി മുന്നോട്ടു പോകണം. തിന്മയ്ക്ക് എതിരായ യുദ്ധമാണ്. അതിനെ ജയിക്കണം. നമ്മള് വിജയിക്കും.
നിക്ക് പ്രബോധിപ്പിച്ചു. ഒക്ടോബര്‍ 7 മുതല്‍ നടന്ന അതിക്രമങ്ങളിലും യുദ്ധത്തിലും ഏകദേശം നാലായിരത്തോളം യിസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റു. പലര്‍ക്കും കൈകാലുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

