എല്ലാ ക്രൈസ്തവരും സമ്മതിദാനാവകാശം വിനിയോഗിക്കണം; ദേശീയ ക്രൈസ്തവ ഫോറം

എല്ലാ ക്രൈസ്തവരും സമ്മതിദാനാവകാശം വിനിയോഗിക്കണം; ദേശീയ ക്രൈസ്തവ ഫോറം

Breaking News India

എല്ലാ ക്രൈസ്തവരും സമ്മതിദാനാവകാശം വിനിയോഗിക്കണം; ദേശീയ ക്രൈസ്തവ ഫോറം

ന്യൂഡെല്‍ഹി: യോഗ്യരായ എല്ലാ ഇന്ത്യാക്കാരും പ്രത്യേകിച്ച് ക്രൈസ്തവര്‍ ഈ മാസം 19 മുതല്‍ ജൂണ്‍ 1 വരെ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ദേശീയ ഐക്യ ക്രൈസ്തവ ഫോറം (എന്‍യുസിഎഫ്) ആഹ്വാനം ചെയ്തു.

ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ഇതര സഭകളുടെ ദേശീയ കൌണ്‍സില്‍ (എന്‍സിസിഐ) ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) എന്നിവയുടെ സംയുക്ത സമിതിയാണ് (എന്‍യുസിഎഫ്). ഇന്ത്യന്‍ പൌരന്മാര്‍ എന്ന നിലയില്‍ നമ്മുടെ രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കണം.

നമ്മുടെ സമൂഹത്തിന്റെ ഭാവി നിശ്ചയിക്കുന്നതിനായി നമ്മുടെ അധികാരം വിനിയോഗിക്കണം.

ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യത, നീതി സ്വാതന്ത്ര്യം, സാഹോദര്യം, സമൃദ്ധി എന്നിവയും ജാതി, മതം, വംശം, ലിംഗഭേദം എന്നിവയില്ലാതെ ബഹുസ്വരതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്.

ഈ നിര്‍ണ്ണായക നിമിഷത്തില്‍ യോഗ്യരായ എല്ലാ വേട്ടര്‍മാരും തങ്ങളുടെ അവകാശവും ഉത്തരവാദിത്വവും പ്രയോജനപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് പ്രക്രീയയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

നമ്മുടെ വോട്ട് ഒരു ചിഹ്നം മാത്രമല്ല അത് വളര്‍ച്ചയ്ക്കും മികച്ച ഭരണത്തിനുമുള്ള ശക്തമായ ഒരു ഉപകരണമാണ്.

എല്ലാ ഇന്ത്യാക്കാരുടെയും ജീവിതങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ധാര്‍മ്മികമായി പ്രചാരണം നടത്തണമെന്ന് എല്ലാ സ്ഥാനാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുന്നു.

സിബിസിഐ ജനറല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ, എന്‍സിസിഐ ജനറല്‍ സെക്രട്ടറി റവ. ഐസര്‍ എബനേസര്‍ എഎഫ്ഐ ജനറല്‍ സെക്രട്ടറി റവ. വിജേഷ് ലാല്‍ എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.