മുല്ലപ്പൂവ് ചായ ഉണ്ടാക്കാം; ആരോഗ്യത്തിനു ഗുണകരം
മലയാളികളുടെ പ്രിയപ്പെട്ട ഒരു പുഷ്പമാണ് മുല്ലപ്പൂവ്. തലയില്‍ ചൂടാനും മാല കോര്‍ക്കാനും മറ്റുമാണ് എല്ലാവരും മുല്ലപ്പൂവ് ഉപയോഗിക്കുന്നത്.
എന്നാല്‍ മുല്ലപ്പൂവുകൊണ്ട് ചായ ഉണ്ടാക്കി കുടിച്ചു നോക്കു! ആരോഗ്യത്തിനു ഗുണകരമാണിതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ശരീരത്തിലെ ഗ്യാസ്ട്രിക് എന്‍സൈമുകളുമായുള്ള ഇടപെടല്‍ എളുപ്പമാക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുല്ലപ്പൂവ്.
വായുവിന്റെ പ്രശ്നങ്ങള്‍, വയറിളക്കം, മലബന്ധം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നീ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് മുല്ലപ്പൂവ് ഉത്തമമാണ്. മികച്ച ദഹനവും നല്‍കും.
മുല്ലപ്പൂവിന് അസിഡിക് നേച്ചറില്ലാത്തതിനാല് വെറും വയറ്റിലും കഴിക്കാവുന്നതാണ്. തടി കുറയ്ക്കുന്നതിനും സാധിക്കും. മുല്ലപ്പൂവ് പറിച്ചെടുത്ത് നന്നായി ഉണക്കിയെടുക്കണം.
ഇത് വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിക്കുകയോ അല്ലെങ്കില്‍ ചായയോ, കാപ്പിയോ ഉണ്ടാക്കുമ്പോള്‍ അതിലിട്ടു തിളപ്പിക്കുകയോ ചെയ്യാം.
ബിപിയുള്ളവര്‍ക്ക് റിലാക്സിംഗ് മൂഡ് ലഭിക്കാനും ഊര്‍ജ്ജം കിട്ടാനും മുല്ലപ്പൂവ് ചായ ഉപകരിക്കും.

