യോര്‍ദ്ദാനിലെ പുരാതന പെട്രാ ചര്‍ച്ചില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യ പ്രാര്‍ത്ഥന നടത്തുന്നു
അമ്മാന്‍: ക്രൈസ്തവ തീര്‍ത്ഥാടന ഭൂപടത്തില്‍ സ്ഥാനം പിടിച്ച വിശ്വപ്രസിദ്ധമായ യോര്‍ദ്ദാനിലെ പെട്രാക്കാക്ക ചര്‍ച്ചിനുള്ളില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യമായി പ്രാര്‍ത്ഥന നടത്തുന്നു. ടൂറിസ്റ്റ് മാര്‍ക്കറ്റ് ലക്ഷ്യമിട്ടുകൊണ്ട് പെട്രാ ഡെവലപ്മെന്റ് ആന്‍ഡ് ടൂറിസം റീജിയന്‍ അതോറിറ്റിയുടെ (പിഡിടിആര്‍എ) ആണ് നൂറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി എപ്പിഫാനി പ്രാര്‍ത്ഥന യോര്‍ദ്ദാനിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടന ഭൂപടത്തില്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണെന്ന് പിഡിടിആര്‍എ പ്രസിഡന്റ് ഫാരെസ് മെബ്രസത്ത് പറഞ്ഞു.
നിലവിലുള്ള അഞ്ച് സൈറ്റുകള്‍ അംഗീകരിച്ചതിനുശേഷമാണ് ഇത് നടപ്പാക്കുന്നത്. മൌണ്ട് നെബോ, മദാബയിലെ മുകാവിര്‍, അല്‍മഗ്നാസ്, (ബാപ്റ്റിസം സൈറ്റ്) ലേഡി ഓഫ് ദി മൌണ്ടന്‍, അജ്ലോനിലെ മാര്‍ ഏലിയാസ് ജോര്‍ദ്ദാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
യോര്‍ദ്ദാനിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടന പാതയുടെ ഭാഗമാകാന്‍ പെട്രയിലെ അംഗീകൃത പത്ത് പള്ളികളെ നിയോഗിക്കാനും അവയെ അഖാബയിലെ അയ്ല പള്ളിയുമായി ബന്ധിപ്പിച്ച് പുതിയ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതായി ബ്രൈസാത്ത് കൂട്ടിച്ചേര്‍ത്തു.
ബൈസന്റൈന്‍ കാലഘട്ടത്തില്‍ പെട്രയില്‍ പള്ളികള്‍ ഉണ്ടെന്നും ക്രിസ്ത്യന്‍ തീര്‍ത്ഥാടന ഭൂപടത്തില്‍ ഇവ ചേര്‍ക്കുന്നതിന് ശ്രമിക്കുന്നുണ്ടെന്നും യോര്‍ദ്ദാനിലെ അപ്പോസ്തോലിക് ന്യൂണ്‍ഷ്യോ ജിയോവാനി പിയട്രോഡാല്‍ ടോസോ പറഞ്ഞു.
തെക്കന്‍ യോര്‍ദ്ദാനിലെ ചരിത്രപരവും, പുരാവസ്തുപരവുമായ ഒരു നഗരമായിരുന്നു പെട്ര. പാറകൊണ്ടു നിര്‍മ്മിച്ച വാസ്തുവിദ്യകളും ജല സംഭരണി സംവിധാനങ്ങളും ഇതിന്റെ പ്രത്യേകതകളാണ്.
ബിസി അഞ്ചാം നൂറ്റാണ്ടില്‍ ഇത് നിര്‍മ്മിച്ചതായി കരുതപ്പെടുന്നു. 1985 മുതല്‍ യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണിത്.

