സിറിയ: 4000 ക്രൈസ്തവ കുടുംബങ്ങള്‍ പാലായനം ചെയ്തു
ദമാസ്ക്കസ്: സിറിയയില്‍ ഐ.എസ്. നിയന്ത്രിത മേഖലയില്‍നിന്നും 4000 ക്രൈസ്തവ കുടുംബങ്ങള്‍ കഴിഞ്ഞ ആഴ്ച നാടുവിട്ടു.
വടക്കു കിഴക്കന്‍ സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍ ഐ.എസ്. തീവ്രവാദികള്‍ പിടിമുറുക്കിയതിനെത്തുടര്‍ന്നാണ് ക്രൈസ്തവര്‍ ഒന്നടങ്കം പാലായനം ചെയ്തത്.
സിറിയയുടെ പകുതിയോളം പിടിച്ചെടുത്ത ഐ.എസ്. കഴിഞ്ഞ മാസം ഹസാക്കയില്‍ തങ്ങളുടെ ഭരണം പ്രഖ്യാപിച്ചു കടുത്ത ഇസ്ളാമിക നിയമം അടിച്ചേല്‍പ്പിച്ചതിനാല്‍ ക്രൈസ്തവര്‍ക്ക് സ്വന്തം നാട്ടില്‍പ്പോലും ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
പാലായനം ചെയ്ത ക്രൈസ്തവര്‍ ഐ.എസ്. സ്വാധീനമില്ലാത്ത ഖമിഷാലി പ്രവിശ്യയിലേക്കാണ് പോയത്. സ്വന്തം വീടും നാടും ഉപേക്ഷിച്ച് കുടുംബമായി കുഞ്ഞുങ്ങളേയുംകൊണ്ട് വെറും കൈയ്യോടെ നാടുവിടേണ്ട സാഹചര്യം ക്രൈസ്തവര്‍ക്ക് ദുരിതമായിരിക്കുകയാണ്.

