ജയില്‍ വാര്ഡന് കെനിയന്‍ മന്ത്രിയോട് ജയിലില്‍ ഒരു ചര്‍ച്ച് അനുവദിക്കുക; എന്റെ തടവുകാരില്‍ ഒരു മാറ്റം കണ്ടു
നെയ്റോബി: ദൈവവചനം ലോകത്തിന്റെ വിവിധയിടങ്ങളില്‍ സുവിശേഷത്തിന്റെ പരിവര്‍ത്തനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
അത് എല്ലാ കാലത്തും സംഭവിക്കുന്നതാണ്. ടാന്‍സാനിയായിലെയും കെനിയയിലെയും ആനുകാലിക സംഭവങ്ങളും ഇതു തന്നെ സാക്ഷ്യപ്പെടുത്തുന്നു. കെനിയയിലെ ഒരു ജയില്‍ വാര്ഡന് കെനിയന്‍ മന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു; നിങ്ങള്‍ക്ക് അകത്തുവന്ന് ജയിലിനുള്ളില്‍ ഒരു ചര്‍ച്ച് സ്ഥാപിക്കാം.
കാരണം ഈ ബൈബിളിലെ ദൈവം യഥാര്‍ത്ഥമാണ്. എന്തെങ്കിലും പ്രവര്‍ത്തിക്കുന്ന ദൈവമാണ്. എന്റെ തടവു കാരില്‍ ഒരു മാറ്റം ഞാന്‍ കണ്ടു. അവര്‍ ബൈബിള്‍ സ്വീകരിക്കുന്നതുകൊണ്ടു മാത്രം. ദൈവവചനം എത്രമാത്രം വ്യക്തികളില്‍ രൂപാന്തിരം സൃഷ്ടിക്കുന്നു എന്നതിന്റെ ഉത്തമ സാക്ഷ്യമാണിത്.
അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷണറി സംഘടനയായ മിഷന് ക്രൈ ലോകത്തെമ്പാടുമുള്ള 179 രാജ്യങ്ങളിലേക്ക് ബൈബിളുകളും ക്രിസ്ത്യന്‍ പുസ്തകങ്ങളും സാഹിത്യങ്ങളും നിറഞ്ഞ ഷിപ്പിംഗ് കണ്ടെയ്നറുകളില്‍ രാജ്യങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുന്നു.
കെനിയയിലെയും ടാന്‍സാനിയയിലെയും അടക്കമുള്ള രാജ്യങ്ങളില്‍ തടവുകാരോട് നേരിട്ട് സംസാരിക്കുന്ന റെസ്ക്യൂഡ് നോട്ട് അറസ്റ്റഡ് എന്ന പേരില്‍ ഒരു ബൈബിളിന്റെ ഒരു പ്രത്യേക പതിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മിഷന് ക്രൈയുടെ മിഷണറി ഡെയ്സണ്‍ വൂള്‍ ഫോര്‍ഡിനു കെനിയയിലെ ഒരു മന്ത്രിയില്‍ നിന്നും ഒരു കോള്‍ ലഭിച്ചു. അദ്ദേഹം പറഞ്ഞു; ഈ റെസ്ക്യൂഡ് നോട്ട് അറസ്റ്റെഡ് ബൈബിളിന്റെ ഒരു പകര്‍പ്പ് ഞങ്ങള്‍ക്ക് ലഭിച്ചു. എനിക്ക് അത് ജയിലില്‍ കൊണ്ടുപോയി ക്രിസ്തീയ വിശ്വാസിയല്ലാത്ത വാര്‍ഡനെ കാണിക്കാന്‍ കഴിഞ്ഞു.
ആ വാര്ഡന് പിന്നീട് എന്നെ വിളിച്ചു പറഞ്ഞു; അവിടെ ഒരു ചര്‍ച്ച് സ്ഥാപിക്കാനുള്ള അനുമതി നല്‍കണമെന്ന്. ആ അഭ്യര്‍ത്ഥന പൂര്‍ണ്ണമായി നിറവേറ്റാന്‍ കഴിഞ്ഞു.
മിഷന് ക്രൈ പ്രവര്‍ത്തകര്‍ ബൈബിളുകളും മറ്റും തടസ്സമില്ലാതെ വിതരണം ചെയ്യുന്നു. തുടര്‍ച്ചയായി പാട്ടും സ്തുതിയും ഐക്യവും പൊട്ടിപ്പുറപ്പെടുന്നു. ദൈവത്തിന്റെ ആത്മാവ് ഈ സ്ഥലത്തുണ്ട്. വൂള്‍ഫോര്‍ഡ് പറഞ്ഞു.

