ദിനോസറുകളുടെ കാലത്തു നിലനിന്നിരുന്ന പുരാതന വനം യു.എസില്‍ ഗവേഷകര്‍ കണ്ടെത്തി

ദിനോസറുകളുടെ കാലത്തു നിലനിന്നിരുന്ന പുരാതന വനം യു.എസില്‍ ഗവേഷകര്‍ കണ്ടെത്തി

Breaking News USA

ദിനോസറുകളുടെ കാലത്തു നിലനിന്നിരുന്ന പുരാതന വനം യു.എസില്‍ ഗവേഷകര്‍ കണ്ടെത്തി

വാഷിംഗ്ടണ്‍: ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന വനം ഗവേഷകര്‍ കണ്ടെത്തി. ന്യുയോര്‍ക്കിലെ കെയ്റോയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ ഒരു ക്വാറിയിലാണ് ലോകത്തെ അതിപുരാതന വനം എന്നു കരുതുന്ന ഇത് കണ്ടെത്തിത്.

ഏകദേശം 385 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഈ വനത്തിനെന്ന് കരുതപ്പെടുന്നു. ഇവിടത്തെ പാറകളില്‍ പുരാതന വൃക്ഷങ്ങളുടെ വേരുകളും കണ്ടെത്തി.

ഈ വനത്തെക്കുറിച്ച് ഗവേഷക സംഘത്തിന് നേരത്തെതന്നെ അറിവുണ്ടായിരുന്നുവെങ്കിലും ഇവിടെ വളരുന്ന സസ്യങ്ങളുടെയും മരങ്ങളുടെയും കാലപ്പഴക്കം ഇത് ആദ്യമായിട്ടാണ് ശരിയായി നിര്‍ണ്ണയിക്കുന്നത്.

ദിനോസറുകളുടെ കലത്ത് നിലനിന്നിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന പ്രാചീന സസ്യങ്ങളുടെ ശേഷിപ്പുകള്‍ ഇവിടെ കാണാം.

ഏകദേശം 400 കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശമായിരുന്നു ഒരിക്കല്‍ ഇവിടം എന്നു യു.എസിലെ ബിംഗ്ഹാംടണ്‍ യൂണിവേഴ്സിറ്റിയിലെയും വെയില്‍സിലെ കാര്‍ഡിഫ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ കണക്കാക്കുന്നു.

2019 മുതല്‍ പ്രദേശത്ത് ഗവേഷകര്‍ പഠനങ്ങള്‍ നടത്തി വരികയായിരുന്നു. നിലവില്‍ സമാനമായ പുരാതന വനങ്ങള്‍ ആമസോണ്‍ മഴക്കാടുകളും ജപ്പാനിലെ യകുഷിമ വനങ്ങളുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.