ചൈനയില്‍ കുട്ടികളില്‍ അജ്ഞാത ന്യുമോണിയ പടരുന്നു; മറ്റൊരു മഹാമാരിയോ എന്ന് ആശങ്ക

ചൈനയില്‍ കുട്ടികളില്‍ അജ്ഞാത ന്യുമോണിയ പടരുന്നു; മറ്റൊരു മഹാമാരിയോ എന്ന് ആശങ്ക

Asia Breaking News Health

ചൈനയില്‍ കുട്ടികളില്‍ അജ്ഞാത ന്യുമോണിയ പടരുന്നു; മറ്റൊരു മഹാമാരിയോ എന്ന് ആശങ്ക

ബീജിംഗ്: കോവിഡ് വൈറസ് പിടിച്ചു കുലുക്കിയ ചൈനയില്‍ വീണ്ടും ആശങ്കയുയര്‍ത്തി മറ്റൊരു പകര്‍ച്ചവ്യാധി. കുട്ടികള്‍ക്കിടയില്‍ അജ്ഞാത ന്യുമോണിയ വേഗം പടരുന്നു.

ഇതേത്തുടര്‍ന്ന് ബീജിംഗിലെയും ലീയാവോനിംഗിലെയും ആശുപത്രികള്‍ നിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു മഹാമാരിയാകുമോ എന്ന ആശങ്ക ആരോഗ്യ വിദഗ്ദ്ധര്‍ പങ്കുവെച്ചു. ലോകൊരോഗ്യ സംഘടന ചൈനയോട് വിശദമായ റിപ്പോര്‍ട്ട് തേടി.

സ്കൂളുകളില്‍നിന്നാണ് കുട്ടികളില്‍ രോഗം പടരുന്നത്. രോഗ വ്യാപനം തടയുവാന്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ശ്വസകോശ അണുബാധ, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടികള്‍ക്കുള്ളത്. രോഗ വ്യാപനം എന്നു മുതലാണ് ആരംഭിച്ചത് എന്നു വ്യക്തമല്ല.

നിഗൂഢ ന്യുമോണിയ (മിസ്റ്ററി ന്യുമോണിയ) ബാധിച്ച കുട്ടികള്‍ വീടുകളില്‍തന്നെ തുടരുക. വാക്സിനേഷന്‍ എടുക്കുക. അസുഖമുള്ളവരില്‍നിന്നും മറ്റുള്ളവര്‍ അകലം പാലിക്കുക. മാസ്ക്കുകള്‍ ധരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ലോകോരോഗ്യസംഘടന നല്‍കിയിട്ടുണ്ട്.

ചൈനയിലെ ഡോക്ടര്‍മാരുമായും ഗവേഷകരുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും കൂടുതല്‍ വിവരം ലഭിക്കുന്നതനുസരിച്ച് അറിയിക്കാമെന്നും ലോകോരാഗ്യസംഘടന അറിയിച്ചു.

കോവിഡിന്റെ ആദ്യ നാളുകളില്‍ രോഗവര്‍ദ്ധനവിനെപ്പറ്റിയുള്ള വിവരങ്ങള്‍ ചൈന പുറം ലോകത്ത്നിന്നും മറച്ചു വച്ചിരുന്നു. അതിനാല്‍ പുതിയ രോഗ വ്യാപനം സംബന്ധിച്ച് വിവരവും ആശങ്കയോടെയാണ് ലോകം നോക്കുന്നത്.

അതേ സമയം ചൈനയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വര്‍ദ്ധിക്കുന്നതായി നവംബര്‍ 13-ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ ആരോഗ്യ കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.