ക്രിസ്തുവിനെ പങ്കുവെയ്ക്കാന്‍ ഇറാനികള്‍ക്ക് ഹൃദയ ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നു.
ടെഹ്റാന്‍: മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ കടുത്ത ഇസ്ളാമിക നിയമങ്ങള്‍ നടപ്പാക്കുന്ന രാഷ്ട്രങ്ങളിലൊന്നായ ഇവിടെ ക്രൈസ്തവ സഭകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
പക്ഷെ ഭൂരിപക്ഷം വിശ്വാസികളും രഹസ്യ സഭകളിലാണ് കര്‍ത്താവിനെ ആരാധിക്കുന്നത്. ഇറാനിലെ പ്രമുഖ ഭാഷയാണ് ഫാര്‍സി. ഈ ഭാഷയില്‍ നിലവില്‍ ബൈബിളുണ്ട്. എങ്കിലും നിരവധി പ്രാദേശിക ഭാഷകളും ഇറാനിലുണ്ട്.
പക്ഷെ ഇത്തരം ഭാഷകളില്‍ ബൈബിള്‍ പുറത്തിറങ്ങിയിട്ടില്ല. അതിനായി കര്‍ത്താവിന്റെ ലിഖിത വചനം പരമാവധി ഇറാനിയന്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള പരിശ്രമത്തിലാണ് ബൈബിള്‍ വിവര്‍ത്തകര്‍.
ബൈബിള്‍ വിവര്‍ത്തന ഏജന്‍സിയായ അണ്‍ഫോള്‍ഡിംഗ് വേഡിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് സുവിശേഷത്തിന്റെ വെളിച്ചം പുറത്തുകൊണ്ടുവരുന്നത്.
ലോകത്തില്‍ 1.45 ബില്യണ്‍ ആളുകള്‍ 5,500 ഭാഷകള്‍ സംസാരിക്കുന്നു. അവരുടെ ഹൃദയ ഭാഷകളില്‍ സമ്പൂര്‍ണ്ണ ബൈബിളും ഇല്ല. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ സഭ ഗണ്യമായി വളര്‍ന്നു. അവര്‍ക്ക് ആരാധിക്കാന്‍ ഒരു ആരാധനാലയം ആവശ്യമുണ്ട്.
അതോടൊപ്പം സ്വന്ത ഭാഷയില്‍ ബൈബിളും ആവശ്യമാണ്. വിവര്‍ത്തനത്തില്‍ പങ്കാളിയായ ഇവാന്‍ തോംസണ്‍ പറഞ്ഞു. ഏകദേശം 7 വര്‍ഷമായി നിലനില്‍ക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് അണ്‍ഫോള്‍ഡിംഗ് വേഡ്.
ഇറാനിയന്‍ ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ജീവനെ ഭയന്നു രഹസ്യമായിട്ടാണ് ഈ ശുശ്രൂഷ ചെയ്യുന്നത്.
പൊതുസ്ഥലങ്ങളിലും മറ്റും ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനങ്ങളുണ്ട്. ആരെങ്കിലും ഇസ്ളാം മതം വിട്ടാല്‍ വധശിക്ഷവരെ ലഭിക്കാവുന്നതുമാണ്.

