ഹെയ്ത്തിയില്‍ ഗുണ്ടകളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ പാസ്റ്ററുടെ നേതൃത്വത്തില്‍ മാര്‍ച്ച്; 7 പേര്‍ വെടിയേറ്റു മരിച്ചു

ഹെയ്ത്തിയില്‍ ഗുണ്ടകളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ പാസ്റ്ററുടെ നേതൃത്വത്തില്‍ മാര്‍ച്ച്; 7 പേര്‍ വെടിയേറ്റു മരിച്ചു

Articles Breaking News

ഹെയ്ത്തിയില്‍ ഗുണ്ടകളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ പാസ്റ്ററുടെ നേതൃത്വത്തില്‍ മാര്‍ച്ച്; 7 പേര്‍ വെടിയേറ്റു മരിച്ചു

പോര്‍ട്ട് ഓ-പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്ത്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിലെ പ്രദേശങ്ങളുടെ നിയന്ത്രണങ്ങള്‍ക്കായി മത്സരിക്കുന്ന ഗുണ്ടാ സംഘങ്ങള്‍ക്കു നേരെ പ്രാദേശിക സഭയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ അക്രമ സംഭവം, 7 പേര്‍ വെടിയേറ്റു മരിച്ചു.

പോര്‍ട്ട് ഓ-പ്രിന്‍സിലുള്ള ബെഥെസ്ദ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ മാര്‍ക്കോയുടെ ആഹ്വാനപ്രകാരം വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മാര്‍ച്ചിലാണ് ഗുണ്ടകള്‍ മെഷീന്‍ഗണ്ണുപയോഗിച്ച് വെടിയുതിര്‍ത്തത്. 7 പേര്‍ കൊല്ലപ്പെട്ടെന്ന് പ്രാദേശിക ഭരണകൂടം പറയുമ്പോള്‍ 10ലേറെപ്പേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചിലരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. പോര്‍ട്ട് ഓ-പ്രിന്‍സിന്റെ പ്രാന്ത പ്രദേശമായ കാനാനില്‍ പിടി മുറുക്കിയിരിക്കുന്ന 5 സെക്കന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന ഗുണ്ടാ സംഘത്തിനെതിരെയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

ഗുണ്ടാ സംഘങ്ങളെ നേരിടാന്‍ പ്രാദേശിക വിജിലന്‍സ് ഗ്രൂപ്പിനു മുനിസിപ്പല്‍ പ്രതിനിധി നല്‍കിയ പിന്തുണ ഏറ്റുപിടിച്ച് പാസ്റ്റര്‍ മാര്‍ക്കോ വിശ്വാസികളെയും പ്രതിരോധ സേനയ്ക്കായി സജ്ജമാക്കി. ഇതില്‍ ചില നാട്ടുകാരും പങ്കുചേര്‍ന്നു.

മഞ്ഞഷര്‍ട്ട് ഇട്ട് നടത്തിയ പ്രതിഷേധക്കാരില്‍ ചിലര്‍ വടികളും വെട്ടുകത്തിയും പിടിച്ചിരുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചിരിക്കുന്നുണ്ട്. എന്തായാലും പാസ്റ്റര്‍ മാര്‍ക്കോയുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനുള്ള ആഹ്വാനത്തെ പലരും വിമര്‍ശിക്കുകയുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.