റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതും 5 ലക്ഷം സൈനികര്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതും 5 ലക്ഷം സൈനികര്‍

Breaking News USA

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതും 5 ലക്ഷം സൈനികര്‍

ന്യുയോര്‍ക്ക്: 18 മാസം മുമ്പ് ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യപ്പെട്ട റഷ്യ-യുക്രൈന്‍ സൈനികരുടെ എണ്ണം 5 ലക്ഷത്തോളമെന്ന് യു.എസ്. ഉദ്യോഗസ്ഥര്‍ ‍.

യുദ്ധത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം കൃത്യമായി കണക്കാക്കാന്‍ പ്രയാസകരമാണെന്നും അവര്‍ പറഞ്ഞു. റഷ്യയും ക്വീവും ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നില്ല.

എന്നാല്‍ റഷ്യയുടെ സൈനികരുടെ എണ്ണം 3 ലക്ഷമാണ്. ഇതില്‍ 1,20,000 പേര്‍ മരിക്കുകയും 1,70,000 മുതല്‍ 1,80,000 വരെ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

യുക്രൈന്റെ ഭാഗത്ത് ഇത് യഥാക്രമം 70,000 പേര്‍ കൊല്ലപ്പെടുകയും 1 ലക്ഷം മുതല്‍ 1,20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്കുകള്‍ ‍. യുദ്ധക്കളത്തില്‍ റഷ്യക്കാര്‍ യുക്രൈനിയരേക്കാള്‍ കൂടുതലാണ്.

2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇരു വശത്തും ഓരോ ആഴ്ചയും ഇരുപക്ഷവും ആയിരക്കണക്കിനു റൌണ്ട് പീരങ്കികള്‍ വെടിയുതിര്‍ക്കുന്നു.

ടാങ്കുകള്‍ കെട്ടിടങ്ങളെ തകര്‍ക്കുന്നു. ലാന്‍ഡ് മൈനുകള്‍ എല്ലായിടത്തുമുണ്ട്. കൂടാതെ ഡ്രോണുകള്‍ പറന്നു സൈനികരെ ഇറക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.