മതപരിവര്‍ത്തനം ആരോപിച്ച് 40 ചര്‍ച്ചുകള്‍ക്ക് പോലീസ് നോട്ടീസ്

മതപരിവര്‍ത്തനം ആരോപിച്ച് 40 ചര്‍ച്ചുകള്‍ക്ക് പോലീസ് നോട്ടീസ്

Breaking News India

മതപരിവര്‍ത്തനം ആരോപിച്ച് ഇന്‍ഡോറില്‍ 40 ചര്‍ച്ചുകള്‍ക്ക് പോലീസ് നോട്ടീസ്

ഇന്‍ഡോര്‍ ‍: മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും വിശദാംശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇന്‍ഡോറിലെ 40 ക്രിസ്ത്യന്‍ ചര്‍ച്ച് ഭാരവാഹികള്‍ക്ക് പോലീസിന്റെ നോട്ടീസ്.

ഇന്‍ഡോറിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയത്.

എന്നാല്‍ എസ്എച്ച്ഒമാര്‍ നോട്ടീസ് ക്രിസ്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ക്ക് അബദ്ധവശാല്‍ അയച്ചതാണെന്നും ഇവ പിന്‍വലിച്ചതായും ഇന്‍ഡോര്‍ കമ്മീഷണര്‍ പറഞ്ഞു.

എന്നാല്‍ പോലീസിന്റെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതിയെ സമീപിക്കുമെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഭാരവാഹി സുരേഷ് കാള്‍ട്ടണ്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.