മുഖത്തിന്റെ ഈ ഭാഗത്ത് കുരുക്കള്‍ വരാറുണ്ടോ? സൂക്ഷിക്കണം
കാലാവസ്ഥയുടെ വ്യതിയാനം പലതരത്തിലുള്ള ദോഷങ്ങളാണ് ശരീരത്തിന് ഉണ്ടാക്കി വെയ്ക്കുന്നത്.
അതില്‍ ഒന്നാണ് മുഖക്കുരു. കടുത്ത ചൂടും മലിനീകരണവും കാരണമാണ് സാധാരണ മുഖക്കുരു ഉണ്ടാകുന്നത്.
എന്നാല്‍ മുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്ന കുരുക്കള്‍ ശരീരത്തിന്റെ ആന്തരീക ഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
താടിയുടെ ഭാഗം: താടിയെല്ലിലോ താടിയിലോ ഉണ്ടാകുന്ന മുഖക്കുരു ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു. ചര്‍മ്മത്തില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികളെ അമിതമായി ഉത്തേജിപ്പിക്കാനും സുഷിരങ്ങളെ അടയ്ക്കാനും ഹോര്‍മോണുകള്‍ക്ക് കഴിയും. ഇതിലൂടെയാണ് മുഖക്കുരു ഉണ്ടാകുന്നത്.
നെറ്റിയില്‍ : ചെറുകുടലിന്റെയും, മൂത്രാശയത്തിന്റെയും പ്രശ്നങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ നിര്‍ജ്ജലീകരണം, ഉറക്കക്കുറവ് എന്നിവയും നെറ്റിയിലെ മുഖക്കുരു സൂചിപ്പിക്കുന്നു.
പുരികങ്ങള്‍ : ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇവ സൂചിപ്പിക്കുന്നത്.

