പട്ടാള അതിക്രമം; മ്യാന്‍മറില്‍ ആയിരക്കണക്കിനു ക്രൈസ്തവര്‍ വീട് ഉപേക്ഷിച്ചു

പട്ടാള അതിക്രമം; മ്യാന്‍മറില്‍ ആയിരക്കണക്കിനു ക്രൈസ്തവര്‍ വീട് ഉപേക്ഷിച്ചു

Asia Breaking News

പട്ടാള അതിക്രമം; മ്യാന്‍മറില്‍ ആയിരക്കണക്കിനു ക്രൈസ്തവര്‍ വീട് ഉപേക്ഷിച്ചു

റാങ്കൂണ്‍ ‍: മ്യാന്‍മറിലെ പട്ടാള ഭരണത്തിന്റെ അതിക്രമങ്ങള്‍ കാരണം തദ്ദേശവാസികളായ ആയിരക്കണക്കിനു ക്രൈസ്തവര്‍ നാടും വീടും ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.

2021 ഫെബ്രുവരിയില്‍ രാജ്യത്ത് പട്ടാള ഭരണം തുടങ്ങിയതു മുതല്‍ ഇതുവരെ ഏകദേശം 1.7 മില്യണ്‍ ആളുകള്‍ക്കാണ് തങ്ങള്‍ ജനിച്ചു വളര്‍ന്ന നാടും വീടും ഉപേക്ഷിക്കേണ്ടി വന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ തത്മദോ എന്ന പേരില്‍ അറിയപ്പെടുന്ന പട്ടാള ട്രൂപ്പ് ക്രൈസ്തവരുടെ വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ക്കുകയോ പൊളിച്ചു നീക്കുകയോ ചെയ്യുന്നത് പതിവാണ്.

ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരെ ശത്രുക്കളായാണ് കാണുന്നതെന്ന് സ്വന്തം വീട്ടില്‍നിന്നും ഒഴിയേണ്ടിവന്ന ഹെയ്മ എന്ന വീട്ടമ്മ ഒരു പ്രമുഖ ക്രിസ്ത്യന്‍ മാധ്യമത്തോടു പറഞ്ഞു.

ഇവരും ഭര്‍ത്താവും രണ്ടു കുട്ടികളും അതിക്രമത്തിന്റെ ഇരകളാണ്. ഓരോ ദിവസവും പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഷെല്ലാക്രമണങ്ങല്‍ ‍, വെടി ഉതിര്‍ക്കല്‍ ‍, ബോംബാക്രമണം എന്നിവ ഞങ്ങളുടെ ഗ്രാമത്തില്‍ പതിവാണ്.

ഭയത്തോടെ കഴിഞ്ഞ ഞങ്ങള്‍ പാലായനം ചെയ്യേണ്ടതായി വന്നെന്നും ഇവര്‍ പറഞ്ഞു. കാടുകളിലും മലകളിലും മറ്റും അഭയം തേടിയവര്‍ക്ക് അത്യാവശ്യ സാധനങ്ങളായ ആഹാരവും, മരുന്നുകളും മറ്റും ആവശ്യമായിരിക്കുന്നു.

ഓരോ ദിവസവും ദുരിതം പേറിയാണ് ജീവിതം തള്ളി നിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.