സൂര്യനേക്കാള്‍ മുമ്പേ ജലം ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞര്‍

സൂര്യനേക്കാള്‍ മുമ്പേ ജലം ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞര്‍

Breaking News Others Top News

സൂര്യനേക്കാള്‍ മുമ്പേ ജലം ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞര്‍
സൂര്യനേക്കാള്‍ മുമ്പേ ഭൂമിയിലെ ജലം ഉണ്ടായതായി ശാസ്ത്രജ്ഞര്‍ . സൌരയൂഥം പിറവി എടുക്കുന്നതിനു മുമ്പേ ജലം രൂപപ്പെട്ടതായും രൂപപ്പെട്ടതായ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയുമായി കൂട്ടിയിടിച്ച ധൂമകേതുക്കളിലൂടെ ഇവ ഭൂമിയിലെത്തിയതെന്നും യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയുടെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നേച്ചര്‍ മാഗസിനിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നക്ഷത്രാനന്തര ജലവും ഭൂമിയിലെ ജലവും തമ്മിലുള്ള ബന്ധമാണ് റേഡിയോ ടെലിസ്ക്കോപ്പായ അറ്റക്കാംലാര്‍ജ് മില്ലീമീറ്റര്‍ അറേ (അല്‍മ) തിരിച്ചറിഞ്ഞത്.

ഒരു ഓക്സിജന്‍ ആറ്റവും രണ്ട് ഹൈഡ്രജന്‍ ആറ്റവും ചേര്‍ന്നതാണ് സാധാരണ ജലം. ഹൈഡ്രജനു പകരം ഐസോടോപ്പുകളിലൊന്നായ ഡ്യൂട്ടീയെം ആറ്റമാണെങ്കില്‍ ഘനീകൃത ജലമായി മാറും.

സാധാരണ ജലവും ഘനീകൃത ജലവും തമ്മിലുള്ള അനുപാതം ഒരു രാസവിരലടയാളം പോലെ തിരിച്ചറിയാനാകും. ഭൂമിയില്‍നിന്ന് 1300 പ്രകാശ വര്‍ഷം അകലെയുള്ള വി 883 ഓറിയോണിസ് എന്ന നക്ഷത്ര രൂപികരണ വ്യവസ്ഥയില്‍ ഭൂയുടേതിനു സമാനമായ ജല അനുപാതം കണ്ടെത്തിയതാണ് വഴിത്തിരിവായത്.

ഗ്രഹങ്ങളിലെ ജലം കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ബഹിരാകാശത്ത് രൂപം കൊണ്ടതാണെന്ന ആശയത്തിന് ഇത് ശക്തി പകരുന്നു. പ്രപഞ്ചത്തില്‍ വസിക്കുന്ന പൊടിയുടെയും വാതകത്തിന്റെയും മേഘങ്ങളില്‍ നിന്നാണ് നക്ഷത്രങ്ങള്‍ രൂപപ്പെടുന്നത്.

ഇങ്ങനെ സംഭവിക്കുമ്പോള്‍ നക്ഷത്ര കേന്ദ്രത്തിനു ചുറ്റും വൃത്താകൃതിയില്‍ ഒരു കൂടിച്ചേരല്‍ ഉണ്ടാകുന്നു. ഇതിന്റെ ഫലമായി ദശലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ കാലയളവില്‍ ദ്രവ്യങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് ധൂമകേതുക്കളും, ഛിന്നഗ്രഹങ്ങളും, ഗ്രഹങ്ങളും രൂപപ്പെടുന്നു.

ഈ സമയത്താണ് ജലവും രൂപപ്പെടുന്നതെന്ന് പഠനം വിലയിരുത്തുന്നതായി യു.എസ്. നാഷണല്‍ റേഡിയോ ആസ്ട്രോണമി ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞനായ ജോണ്‍ ജെ. ടോബിന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.