‘സാത്താന്‍ 2’ ആണവ മിസൈല്‍ വിന്യസിക്കുമെന്ന് ബൈഡന് പുടിന്റെ മുന്നറിയിപ്പ്
മോസ്ക്കോ: സാത്താന്‍ 2 എന്നു പേരിട്ട ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഈ വര്‍ഷം വിന്യസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ .
അമേരിക്കയുമായുള്ള ആയുധ ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയതിനു പിന്നാലെയാണ് അമേരിക്കവരെ എത്താന്‍ കഴിയുന്ന ആണവ മിസൈല്‍ വിന്യസിപ്പിക്കുമെന്ന പ്രഖ്യാപനം. ഇത് അവര്‍ക്കുള്ള മുന്നറിയിപ്പാണ്.
കഴിഞ്ഞ ദിവസം യുക്രൈന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈനുള്ള പിന്തുണ ഊന്നിപ്പറയുകയും റഷ്യയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഹൈപ്പര്‍സോണിക് മിസൈലുകളുടെ വന്‍ തോതിലുള്ള ഉല്‍പ്പാദനം ആരംഭിക്കുമെന്നും യുക്രൈന്‍ അധിനിവേശത്തിന്റെ വാര്‍ഷിക വേളയില്‍ പുടിന്‍ പറഞ്ഞു.
ബൈഡന്‍ ക്വീവ് സന്ദര്‍ശിച്ചതിനു തൊട്ടു മുമ്പ് റഷ്യ സര്‍മാറ്റ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെങ്കിലും പരാജയപ്പെട്ടതായി യു.എസ്. വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനെക്കുറിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

