ചൈനയില്‍ ഇനി കൊറോണ ഇല്ല; പകരം ന്യുമോണിയ
ബീജിംഗ്: ലോകത്തെ തകിടം മറിച്ച കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇനി കൊറോണ ഇല്ല,
കൊറോണയ്ക്കു പകരം ന്യുമോണിയ എന്നു പുനര്‍ നാമകരണം ചെയ്തു.
2023 ജനുവരി 8 മുതല്‍ മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്ന വിമാന യാത്രികര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാനും ചൈനീസ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
അതോടൊപ്പം രാജ്യത്തെ കോവിഡ് നിയന്ത്രണം എ വിഭാഗത്തില്‍നിന്ന് ബി വിഭാഗത്തിലേക്ക് മാറ്റുമെന്നും നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഓഫ് ചൈന അറിയിച്ചു.
ഭൂരിഭാഗം രോഗികളും ന്യുമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാലാണ് പേരു മാറ്റുന്നതെന്നാണ് ഹെല്‍ത്ത് കമ്മീഷന്റെ വിശദീകരണം.
നോവല്‍ കൊറോണ വൈറസ് ന്യുര്‍മോണി എന്നതിനു പകരം നോവല്‍ കൊറോണ വൈറസ് അണുബാധ എന്നാക്കി മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

