മ്യാന്‍മറില്‍ ക്രൈസ്തവ ഗ്രാമത്തില്‍ പട്ടാള ആക്രമണം, 3 മരണം

മ്യാന്‍മറില്‍ ക്രൈസ്തവ ഗ്രാമത്തില്‍ പട്ടാള ആക്രമണം, 3 മരണം

Africa Asia Breaking News

മ്യാന്‍മറില്‍ ക്രൈസ്തവ ഗ്രാമത്തില്‍ പട്ടാള ആക്രമണം, 3 മരണം
യാങ്കൂണ്‍ ‍: മ്യാന്‍മറില്‍ തത്മദോ പട്ടാള ഗ്രൂപ്പ് ക്രിസ്ത്യന്‍ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു.

സാഗായിംഗ് റീജണിലെ വിന്‍ ‍-യു നഗരത്തിലെ മോണ്‍ഹില ഗ്രാമത്തില്‍ നവംബര്‍ 23-ന് മ്യാന്‍മര്‍ പട്ടാളത്തിലെ വിങ്ങായ തത്മദോയുടെ 200 നരുന്ന പട്ടാളക്കാര്‍ നടത്തിയ വെടിവെയ്പിലും വ്യോമാക്രമണത്തിലും 7 വയസുകാരി ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. 40 വയസുള്ള യുവതിയും 30 കാരനായ യുവാവുമാണ് മരിച്ച മറ്റു രണ്ടു പേര്‍ ‍.

ക്രൈസ്തവ ഭൂരിപക്ഷമുള്ള ഗ്രാമത്തിലെ 700 കെട്ടിടങ്ങള്‍ ‍, ഒരു ആരാധനാലയം, ഒരു ക്രിസ്ത്യന്‍ സ്കൂള്‍ എന്നിവ തകര്‍ക്കപ്പെട്ടു. മോണ്‍ഹിലയില്‍ മൂവായിരത്തോളം ക്രിസ്ത്യന്‍ താമസക്കാരുണ്ട്.

റീജണിലെ ചരിത്രപരമായ ബയിങ്ങിയാ നിവാസികളാണിവര്‍ ‍. ഇവര്‍ 6,7 നൂറ്റാണ്ടുകള്‍ മുതല്‍ ഇവിടെ താമസിച്ചു വരുന്നവരാണ്. ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മറില്‍ പട്ടാള ഭരണമാണ്.

രാജ്യത്തെ ജനവിഭാഗങ്ങളില്‍ വെറും 6.2 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ ‍. ന്യൂനപക്ഷമായ ക്രൈസ്തവര്‍ നിരന്തരം വേട്ടയാടപ്പെടുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.